Follow KVARTHA on Google news Follow Us!
ad

വയറുവേദനയ്ക്ക് ചികിത്സതേടിയെത്തി; പരിശോധനയ്ക്ക് ശേഷം വനിതാ ഡോക്ടറുടെ മൊബൈല്‍ഫോണ്‍ അടിച്ചുമാറ്റി സ്ഥലം വിട്ടു; 17കാരന്‍ അറസ്റ്റില്‍

വയറുവേദനയ്ക്ക് ചികിത്സതേടി ആശുപത്രിയിലെത്തുകയുംThiruvananthapuram, News, Local-News, Medical College, hospital, Treatment, theft, Kerala,
തിരുവനന്തപുരം: (www.kvartha.com 23.09.2019) വയറുവേദനയ്ക്ക് ചികിത്സതേടി ആശുപത്രിയിലെത്തുകയും പരിശോധനയ്ക്ക് ശേഷം വനിതാ ഡോക്ടറുടെ മൊബൈല്‍ഫോണ്‍ അടിച്ചുമാറ്റി സ്ഥലം വിടുകയും ചെയ്ത 17കാരന്‍ അറസ്റ്റില്‍.

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് സംഭവം. ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടറുടെ മൊബൈല്‍ ഫോണ്‍ ആണ് അടിച്ചുമാറ്റിയത്. സംഭവത്തില്‍ പൂന്തുറ സ്വദേശിയായ 17 കാരനാണ് പോലീസിന്റെ പിടിയിലായത്.

17 year old boy arrested for stolen mobile phone in Thiruvananthapuram,Thiruvananthapuram, News, Local-News, Medical College, Hospital, Treatment, Theft, Kerala

വയറുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ ബാലന്‍ പരിശോധനയ്ക്ക് ശേഷം ഡോക്ടറുടെ മൊബൈല്‍ഫോണ്‍ അടിച്ചുമാറ്റി മുങ്ങുകയായിരുന്നുവെന്നും പിന്നീട് ഈ മൊബൈല്‍ ഭീമാപള്ളി ഭാഗത്തെ ഒരു കടയില്‍ വിറ്റുവെന്നും പോലീസ് പറഞ്ഞു. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പോലീസ് മൊബൈല്‍ ഫോണ്‍ കണ്ടെത്തിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: 17 year old boy arrested for stolen mobile phone in Thiruvananthapuram,Thiruvananthapuram, News, Local-News, Medical College, Hospital, Treatment, Theft, Kerala.