Follow KVARTHA on Google news Follow Us!
ad

കണ്ണൂരിന് ഓണത്തിലകമായി 10 ലക്ഷം വിമാന യാത്രക്കാര്‍, ഒരു മില്യണ്‍ തികച്ച് വിമാനമിറങ്ങിയത് ഒമ്പതാം ക്ലാസുകാരി ദുര്‍ഗ തോട്ടെന്‍

10 ലക്ഷം യാത്രക്കാരുമായി കണ്ണൂര്‍ എയര്‍പോര്‍ട്ട് കൂടുതല്‍ ഉയരങ്ങളിലേക്ക്. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് Kerala, News, Kannur, Airport, Passengers, Karnataka, onam, development, Indigo airlines, kiyal, 10 Lakhs passengers completed in Kannur airport
സി കെ എ ജബ്ബാര്‍

കണ്ണൂര്‍: (www.kvartha.com 10.09.2019) 10 ലക്ഷം യാത്രക്കാരുമായി കണ്ണൂര്‍ എയര്‍പോര്‍ട്ട് കൂടുതല്‍ ഉയരങ്ങളിലേക്ക്. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് ഓണത്തിലകമായാണ് ഈ ഖ്യാതി. വിമാനത്താവളം നിലവില്‍ വന്നതിന് ശേഷമുള്ള ആദ്യ ഓണത്തില്‍ പത്ത് ലക്ഷം തികക്കാന്‍ എത്തിയ യാത്രക്കാരിയും ഓണാഘോഷത്തിന് പറന്നിറങ്ങുകയായിരുന്നു. ഒമ്പത് മാസത്തിനുള്ളില്‍ 10 ലക്ഷം യാത്രക്കാരെന്ന ഉജ്വല നേട്ടം കൈവരിച്ചത് വിമാന താവളം അധികൃതര്‍ ഇന്നലെ ശരിക്കും ആഘോഷിച്ചു.


സിംഗപ്പൂരില്‍ താമസമാക്കിയ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ദുര്‍ഗ്ഗ തോട്ടെന്‍ ആണ് യാത്രക്കാരുടെ 10 ലക്ഷം തികച്ച യാത്രക്കാരി. ദുര്‍ഗ്ഗയും അച്ഛന്‍ സതീശന്‍ തൊട്ടെന്‍ അമ്മ രജനി, സഹോദരന്‍ ആദിത്യന്‍ എന്നിവര്‍ വൈകിട്ട് 4.10 ന് ഇന്‍ഡിഗോ വിമാനത്തില്‍ ആണ് കണ്ണൂരില്‍ എത്തിച്ചേര്‍ന്നത്. പയ്യുന്നൂരില്‍ ഉള്ള കുടുംബ വീട്ടില്‍ ഓണമാഘോഷിക്കാന്‍ എത്തിയതായിരുന്നു കുടുംബം. എയര്‍പോര്‍ട്ട് സീനിയര്‍ ഓപ്പറേഷന്‍സ് മാനേജര്‍ രാജേഷ് പൊതുവാള്‍ ദുര്‍ഗ്ഗക്ക് മൊമെന്റോ നല്‍കി സ്വീകരിച്ചു. ഒപ്പം കിയാലിന്റെ മധുരപ്പൊതിയും.

എയര്‍പോര്‍ട്ട് അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് ലാന്‍ഡ് മാനേജര്‍ അജയകുമാര്‍ എയര്‍പോര്‍ട് ചീഫ് സെക്യൂരിറ്റി ഓഫീസര്‍ എം വി വേലായുധന്‍, ഇന്‍ഡിഗോ എയര്‍ലൈന്‍സ് അയര്‍പോര്‍ട് മാനേജര്‍ ചാള്‍സ് മാത്യു എന്നിവര്‍ സന്നിഹിതരായിരുന്നു. ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ സ്‌നേഹ ഉപഹാരവും കുടുംബത്തിന് സമ്മാനിച്ചു.

വടക്കന്‍ കേരളത്തിന്റെ മുഖച്ഛായ മാറ്റിയിരിക്കുകയാണ് കണ്ണൂര്‍ എയര്‍പോര്‍ട്ട്. ഉത്തര കര്‍ണാടകയുടെ വികസന സ്വപ്നങ്ങള്‍ക്കും കൂടുതല്‍ വേഗം കൈവന്നിരിക്കുകയാണ്. അന്താരാഷ്ട്ര എയര്‍ലൈന്‍സുകളുടെ വരവോടെ ഇതിലും കൂടുതല്‍ യാത്രക്കാര്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ വിജയം സമ്മാനിച്ച യാത്രക്കാര്‍ക്ക് ഹൃദയം നിറഞ്ഞ നന്ദിയുണ്ടെന്ന് എംഡി തുളസീദാസ് പറഞ്ഞു.

Keywords: Kerala, News, Kannur, Airport, Passengers, Karnataka, onam, development, Indigo airlines, kiyal, 10 Lakhs passengers completed in Kannur airport