» » » » » » » » » » » റണ്‍വെയില്‍ തെരുവുപട്ടികള്‍ കൂട്ടത്തോടെ ഇരച്ചുകയറി; ലാന്‍ഡ് ചെയ്യാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കി; യാത്രക്കാരേയും അധികൃതരേയും മുള്‍മുനയില്‍ നിര്‍ത്തിയ 15 മിനുട്ടുകള്‍; ഗോവ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടന്നത് നാടകീയ സംഭവങ്ങള്‍

ന്യൂഡല്‍ഹി: (www.kvartha.com 14.08.2019) ലാന്‍ഡ് ചെയ്യാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കി നില്‍ക്കെ റണ്‍വെയില്‍ തെരുവുപട്ടികള്‍ കൂട്ടത്തോടെ ഇരച്ചുകയറി. ഇതോടെ യാത്രക്കാരേയും അധികൃതരേയും മിനുട്ടുകളോളം മുള്‍മുനയില്‍ നിര്‍ത്തി.ഗോവ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഏറെ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.

റണ്‍വേയില്‍ തെരുവുപട്ടികളിറങ്ങിയതോടെ പൈലറ്റിന് വിമാനം നിലത്തിറക്കാനായില്ല. ഇതോടെ ലാന്‍ഡ് ചെയ്യാന്‍ സെക്കന്‍ഡുകള്‍ മാത്രമുള്ളപ്പോള്‍ വിമാനം നിലത്തിറക്കാതെ പൈലറ്റ് മുകളിലേക്ക് പറക്കുകയായിരുന്നു. തുടര്‍ന്ന് 15 മിനിട്ടുകളോളം ആകാശത്ത് വട്ടമിട്ടു പറന്ന ശേഷമാണ് വിമാനം ഇറങ്ങിയത്. ബുധനാഴ്ച പുലര്‍ച്ചെ മൂന്നു മണിക്കായിരുന്നു സംഭവം.

Who Let The Dogs Out? Pilots Abort Landing On Spotting Strays On Runway, New Delhi, News, Humor, Dog, Passengers, Goa, Airport, Twitter, National

മുംബൈയില്‍ നിന്ന് വന്ന എയര്‍ ഇന്ത്യ എഐ 033 എന്ന വിമാനത്തിന് ദബോലിം വിമാനത്താവളത്തില്‍ ഇറങ്ങാനുള്ള എല്ലാ അനുമതിയും ലഭിച്ച ശേഷം റണ്‍വേ തൊടുന്നതിന് തൊട്ടുമുമ്പാണ് പൈലറ്റ് അഞ്ചോ ആറോ തെരുവുപട്ടികളെ കാണുന്നത്. ഇക്കാര്യം പൈലറ്റ് ഉടന്‍ എയര്‍ട്രാഫിക് കണ്‍ട്രോളറെ അറിയിക്കുകയും ചെയ്തു. എന്നാല്‍ രാത്രിസമയമായിരുന്നതിനാല്‍ റണ്‍വേയിലുണ്ടായിരുന്ന പട്ടികളെ കാണാന്‍ കഴിഞ്ഞില്ലെന്നാണ് ഔദ്യോഗിക വിശദീകരണം.

യാത്രക്കാര്‍ പൈലറ്റിനോട് അന്വേഷിച്ചപ്പോഴാണ് വിവരം അറിയുന്നതെന്ന് ഗോവിന്ദ് ഗവോങ്കര്‍ എന്ന യാത്രക്കാരന്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. മുന്‍ ഗോവ മുഖ്യമന്ത്രി ദിഗംബര്‍ കാമത് ഈ പോസ്റ്റ് ട്വിറ്ററില്‍ ഷെയര്‍ ചെയ്യുകയും ചെയ്തു. സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്നും യാത്രക്കാരുടെ സുരക്ഷയെ ബാധിക്കുന്ന കാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിമാനത്താവളത്തിന്റെ പരിസരത്ത് 200 ലേറെ തെരുവുപട്ടികളുണ്ടെന്നാണ് കണക്ക്. ഇവയെ വന്ധ്യംകരിച്ച് മാറ്റിപ്പാര്‍പ്പിക്കാനുള്ള പദ്ധതി സര്‍ക്കാര്‍ പരിഗണനയിലാണ്. നിലവില്‍ ആളുകളെ നിയോഗിച്ച് ഇവയെ റണ്‍വേയില്‍ കയറാതിരിക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് നേവല്‍ എയര്‍ സ്റ്റേഷന്‍ അധികൃതര്‍ വ്യക്തമാക്കി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Who Let The Dogs Out? Pilots Abort Landing On Spotting Strays On Runway, New Delhi, News, Humor, Dog, Passengers, Goa, Airport, Twitter, National.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal