Follow KVARTHA on Google news Follow Us!
ad

പുതിയ ജമ്മുകാശ്മീരിനെ കാത്ത് വിദേശ രാജ്യങ്ങളുടെ പുത്തന്‍ ഓഫറുകള്‍; നിക്ഷേപത്തിനും ബിസിനസ് ബന്ധം സ്ഥാപിക്കാനും തയ്യാറാണെന്ന് വ്യക്തമാക്കി ജാപ്പനീസ് അംബാസിഡര്‍, രണ്ട് മാസത്തിനകം ശ്രീനഗറില്‍ നിക്ഷേപ ഉച്ചകോടി

പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് റദ്ദാക്കിയതോടെ ജമ്മു കശ്മീരിനെ കാത്തിരിക്കുന്നത് സാമ്പത്തിക മുന്നൊരുക്കങ്ങളാണ്. കശ്മീരിന്റെ പ്രകൃതിരമണീയതയും തണുപ്പ് കാലാവസ്ഥയും ടൂറിസം മേഖലയിലെ വന്‍ കുതിച്ചുചാട്ടത്തിന് News, India, New Delhi, Kashmir, Investment, Japan, Srinagar, Summit, Waiting for New Kashmir State, Foreign Countries Ready to Investment
ന്യൂഡല്‍ഹി: (www.kvartha.com 12.08.2019) പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് റദ്ദാക്കിയതോടെ ജമ്മു കശ്മീരിനെ കാത്തിരിക്കുന്നത് സാമ്പത്തിക മുന്നൊരുക്കങ്ങളാണ്. കശ്മീരിന്റെ പ്രകൃതിരമണീയതയും തണുപ്പ് കാലാവസ്ഥയും ടൂറിസം മേഖലയിലെ വന്‍ കുതിച്ചുചാട്ടത്തിന് വഴിവെക്കുമെന്നാണ് ഈ രംഗത്തുള്ളവര്‍ വിലയിരുത്തുന്നത്.

News, India, New Delhi, Kashmir, Investment, Japan, Srinagar, Summit, Waiting for New Kashmir State, Foreign Countries Ready to Investment

വിദേശ രാജ്യങ്ങള്‍ കശ്മീരില്‍ നിക്ഷേപത്തിന് തയാറെടുക്കുന്നത് കാണുമ്പോള്‍ സംസ്ഥാനം നിക്ഷേപ സൗഹൃദമാകുമെന്ന സൂചനയാണ് കാത്തിരിക്കുന്നത്. വാണിജ്യ നിക്ഷേപത്തിന് താത്പര്യമുണ്ടെന്ന് ജപ്പാന്‍ സൂചിപ്പിച്ചിരുന്നു.

ജമ്മു കശ്മീര്‍ സ്ഥിതിഗതികള്‍ സാധാരണഗതിയിലായാല്‍ സംസ്ഥാനത്ത് നിക്ഷേപം നടത്താനും ബിസിനസ് ബന്ധം സ്ഥാപിക്കാനും തയ്യാറാണെന്ന് ജാപ്പനീസ് അംബാസിഡര്‍ കെഞ്ചി ഹിരമത്സു വ്യക്തമാക്കി കഴിഞ്ഞു. ബംഗാള്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ജാപ്പനീസ് അംബാസിഡര്‍. കശ്മീരിന്റെ പ്രത്യേക അധികാരങ്ങള്‍ എടുത്തുകളഞ്ഞ ശേഷം ലഭിക്കുന്ന ആദ്യ വിദേശ നിക്ഷേപ വാഗ്ദാനമാണിത്.

ഇരു രാജ്യങ്ങളും തമ്മിലുളള സാമ്പത്തിക ബന്ധവും പ്രതിരോധ സുരക്ഷാ സഹകരണവും എക്കാലത്തെയും മെച്ചപ്പെട്ട തലത്തിലാണെന്നും അംബാസഡര്‍ കൂട്ടിച്ചേര്‍ത്തു. 1,441 ജപ്പാന്‍ കമ്പനികളാണ് ഇപ്പോള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നത്. ഇതേത്തുടര്‍ന്ന് അടുത്ത രണ്ട് മാസത്തിനകം ശ്രീനഗറില്‍ നിക്ഷേപ ഉച്ചകോടി സംഘടിപ്പിക്കാനൊരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, India, New Delhi, Kashmir, Investment, Japan, Srinagar, Summit, Waiting for New Kashmir State, Foreign Countries Ready to Investment