Follow KVARTHA on Google news Follow Us!
ad

ത്വലാഖ് ചൊല്ലിയതിന് കേരളത്തില്‍ നടന്ന ആദ്യ അറസ്റ്റില്‍ ട്വിസ്റ്റ്, ഒരു തവണപോലും ത്വലാഖ് ചൊല്ലാത്ത തനിക്കെതിരെ ഭാര്യ വ്യാജ പരാതി നല്‍കി, നിയമത്തെ ദുരുപയോഗം ചെയ്തുവെന്ന ആരോപണവുമായി യുവാവ്

മുത്വലാഖ് വിഷയത്തില്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത ആദ്യ കേസില്‍ ട്വിസ്റ്റ്. ഒരു തവണപോലും ത്വലാഖ് ചൊല്ലാത്ത തനിക്കെതിരെ News, Kozhikode, Kerala, Complaint, Court, Police, Arrest, Twist in Kerala's first arrest for talaq
കോഴിക്കോട്:(www.kvartha.com 19/08/2019) മുത്വലാഖ് വിഷയത്തില്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത ആദ്യ കേസില്‍ ട്വിസ്റ്റ്. ഒരു തവണപോലും ത്വലാഖ് ചൊല്ലാത്ത തനിക്കെതിരെ ഭാര്യ വ്യജ പരാതി നല്‍കിയതാണെന്ന ആരോപണവുമായി യുവാവ്. മുക്കം കുമാരനല്ലൂര്‍ തടപ്പറപ്പ് സ്വദേശിനിയുടെ പരാതി പ്രകാരം മുക്കം സ്വദേശിയായ ഉസാമിനെയാണ് മുത്വലാഖ് നിയമത്തിനു കീഴില്‍ കഴിഞ്ഞ ദിവസം മുക്കം പോലിസ് അറസ്റ്റ് ചെയ്തത്. കുടുംബ കോടതിയില്‍ കേസ് നേരത്തെ നിലവിലുണ്ടെന്ന് നിരീക്ഷിച്ച കോടതി യുവാവിന് ജാമ്യം അനുവദിച്ചിരുന്നു.

News, Kozhikode, Kerala, Complaint, Court, Police, Arrest, Twist in Kerala's first arrest for talaq

ഉസാം നിരന്തരം ശാരീരിക പീഡനത്തിന് ഇരയാക്കുന്നുവെന്നും തന്റെ വീട്ടിലെത്തി മുത്വലാഖ് ചൊല്ലി വിവാഹ ബന്ധം വേര്‍പെടുത്തിയെന്നും കാണിച്ചാണ് യുവതി താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍(രണ്ട്) പരാതി നല്‍കിയത്. അന്യായം ഫയലില്‍ സ്വീകരിച്ച കോടതി ഉസാമിനെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിടുകയായിരുന്നു. തുടര്‍ന്നാണ് ഉസാം അറസ്റ്റിലാകുന്നത്.


എന്നാല്‍ ഇപ്പോള്‍ ഉസാം യുവതിയുടെ പരാതിക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ്. താന്‍ ഒരു തവണപോലും യുവതിയോട് ത്വലാഖ് പറഞ്ഞിട്ടില്ലെന്നാണ് ഉസാം പറയുന്നത്. മുത്വലാഖ് നിയമത്തെ ദുരുപയോഗം ചെയ്താണ് യുവതി തനിക്കെതിരെ പരാതി നല്‍കിയതെന്നാണ് ഉസാം പറയുന്നത്.

News, Kozhikode, Kerala, Complaint, Court, Police, Arrest, Twist in Kerala's first arrest for talaq

2011 മെയ് 25ന് ഇസ്ലാമിക വിശ്വാസപ്രകാരം വിവാഹിതരായതാണ് തങ്ങള്‍. എന്നാല്‍ പിന്നീട് ഗാര്‍ഹിക പീഡനം ആരോപിച്ച് യുവതി താമരശേരി കോടതിയില്‍ ഗാര്‍ഹിക പീഡന നിയമപ്രകാരം പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ഈ കേസ് ഒത്തുതീര്‍പ്പാക്കി ഉസാം തന്റെ ഭാര്യയുമായി വിദേശത്ത് പോയതാണ്. എന്നാല്‍ ഇതിന് ശേഷം വിവാഹബന്ധം തുടരുന്നതില്‍ ഭാര്യക്ക് താല്‍പര്യമില്ലായിരുന്നുവെന്നും ഉസാം പറയുന്നു. ഗള്‍ഫില്‍ നിന്നും തിരിച്ചു വന്ന തന്നോട് കഴിഞ്ഞ മാസം 29ന് വിവാഹ ബന്ധം തുടരാന്‍ താല്‍പര്യമില്ലെന്നും ബന്ധം വേര്‍പ്പെടുത്തണമെന്നും ഭാര്യ ആവശ്യപ്പെടുകയാണ് ഉണ്ടായത്.

വിവാഹ ബന്ധം വേര്‍പ്പെടുത്താന്‍ താല്‍പര്യമില്ലാതിരുന്ന താന്‍ വിവാഹ ബന്ധം വേര്‍പ്പെടുത്തണമെങ്കില്‍ നിയമപരമായി വക്കീല്‍ മുഖാന്തിരമെ അതിന് തയ്യാറുള്ളുവെന്ന് ഭാര്യയോടും അവരുടെ പിതാവിനോടും പറഞ്ഞിരുന്നു. ഇതിന്റെ വൈരാഗ്യം തീര്‍ക്കാനാണ് കള്ളകേസ് ഉണ്ടാക്കി തന്നെ കുടുക്കിയതെന്നാണ് ഉസാം പറയുന്നത്. ഇതുവഴി തന്നെ സാമ്പത്തികമായി ചൂഷണം ചെയ്യുക എന്ന ഉദ്ദേശവും യുവതിക്കും വീട്ടുക്കാര്‍ക്കും ഉണ്ടന്നും ഉസാം ആരോപിക്കുന്നു.

മുത്വലാഖിന്റെ യാതൊരു രേഖകളും ഇല്ലാതെ യുവതിയുടെ വാക്കാലുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ കോടതി കേസെടുക്കുകയും അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയുമായിരുന്നു.അതുപ്രകാരമാണ് പോലിസ് ഉസാമിനെ അറസ്റ്റ് ചെയ്തത്.

കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ മുത്തലാഖ് നിയമത്തെ കൂട്ടുപിടിച്ച് യുവതി കള്ളകേസ് നല്‍കി നിയമത്തെ ദുരുപയോഗം ചെയ്യുകയായിരുന്നു എന്നാണ് ഉസാം പറയുന്നത്.

മുത്വലാഖ് കേസില്‍ പ്രതിയായ പുരുഷന് ജാമ്യം അനുവദിക്കണമെങ്കില്‍ ഇരയായ യുവതിയുടെ അനുവാദം വേണം എന്നാണ് നിയമം. കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ മുത്തലാഖ് നിയമപ്രകാരം മൂന്ന് തവണ ത്വലാഖ് ചൊല്ലി വേര്‍പ്പെടുത്തുന്ന പുരുഷന് മൂന്നു വര്‍ഷം ജയില്‍ ശിക്ഷ ലഭിക്കും.

നിയമം പ്രാബല്യത്തില്‍ വന്നതിന് ശേഷം നിയമത്തെ ദുരുപയോഗം ചെയ്യാന്‍ ഇടയുണ്ടെന്ന് കാട്ടി പലരും രംഗത്തു വന്നിരുന്നു. ഉസാമിന്റെ വിഷയം വന്നതോടെ ആ വാദം ശരിയാണെന്ന് സമര്‍ത്ഥിക്കുകയാണ് മുത്വലാഖ് വിമര്‍ശകര്‍.

അതേസമയം വിരോധവും ശത്രുതയും തീര്‍ക്കാന്‍ ഒരുമ്പെട്ടിറങ്ങുന്നവര്‍ക്ക് ഈ നിയമത്തെ ആയുധമാക്കാം എന്നു മാത്രമല്ല നിരപരാധികളെ പോലും കുരുക്കില്‍പ്പെടുത്തുന്നതിന് ഇതിനെ ദുരുപയോഗപ്പെടുത്താം എന്നും തെളിയിക്കുന്നതാണ് ഈ നിയമമെന്ന് എസ്‌കെഎസ്എസ്്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഫേസ് ബുക്ക് പോസ്റ്റില്‍ കുറ്റപ്പെടുത്തി. നിയമനിര്‍മാണമോ സുപ്രിം കോടതി ഇടപെടലോ ഇക്കാര്യത്തില്‍ ആവശ്യമാണെന്നും സ്ത്രീകളുടെ ഭാഗത്ത് നിന്ന് തന്നെ ഇതിനെതിരേ നീക്കങ്ങള്‍ നടക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kozhikode, Kerala, Complaint, Court, Police, Arrest, Twist in Kerala's first arrest for talaq