Follow KVARTHA on Google news Follow Us!
ad

നടന്‍ മധു പ്രകാശിന്റെ ഭാര്യ തൂങ്ങിമരിച്ച നിലയില്‍; സീരിയലിന്റെ സെറ്റിലേക്ക് പോയ ഭര്‍ത്താവിനോട് തിരിച്ചു വന്നില്ലെങ്കില്‍ ജീവിതം അവസാനിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷമായിരുന്നു ജീവനൊടുക്കിയത്

തെലുങ്ക് നടന്‍ മധു പ്രകാശിന്റെ ഭാര്യ ഭാരതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു ഹൈദരാബാദിലെ മണികൊണ്ടയിലുള്ള വസതിയില്‍ Hyderabad, News, Kerala, Suicide, Actor, Death
ഹൈദരാബാദ്: (www.kvartha.com 07.08.2019) തെലുങ്ക് നടന്‍ മധു പ്രകാശിന്റെ ഭാര്യ ഭാരതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു ഹൈദരാബാദിലെ മണികൊണ്ടയിലുള്ള വസതിയില്‍ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ ചെയ്യുന്നതിനു മുമ്പ് സീരിയലിന്റെ സെറ്റിലേക്ക് പോയ മധു പ്രകാശിനെ ഭാരതി വിളിക്കുകയും തിരിച്ചു വന്നില്ലെങ്കില്‍ ജീവിതം അവസാനിപ്പിക്കുമെന്ന് ഭീഷണിപ്പെടുകയും ചെയ്തതായാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

അഭിനയരംഗത്ത് മധു പ്രകാശ് പ്രവര്‍ത്തിക്കുന്നതിനോട് ഭാരതിക്ക് നേരത്തെയും യോജിപ്പുണ്ടായിരുന്നില്ല. സീരല്‍ രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്നതിനാല്‍ നടന്‍ ജോലിയുമായി തിരക്കിലായിരുന്നു. ഇതേകാരണം പറഞ്ഞ് നിരന്തരം ഇവര്‍ കലഹിക്കുകയും ചെയ്തതായി തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഭാര്യയുടെ ഭീഷണി കാര്യമാക്കാതെ വൈകുന്നേരം വീട്ടിലെത്തിയപ്പോഴാണ് ഭാരതിയെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

Hyderabad, News, Kerala, Suicide, Actor, Death, TV serial actor wife commits suicide

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Hyderabad, News, Kerala, Suicide, Actor, Death, TV serial actor wife commits suicide