Follow KVARTHA on Google news Follow Us!
ad

ഇഷ്ടമുള്ള ചാനലുകള്‍ മാത്രം തെരഞ്ഞെടുക്കാം; ഉപഭോക്താക്കളുടെ പരാതി പരിഗണിച്ച് ട്രായിയുടെ പുതിയ ആപ്പ്, എതിര്‍പ്പുമായി കമ്പനികള്‍

ഇഷ്ടമുള്ള ടെലിവിഷന്‍ ചാനലുകള്‍ മാത്രം തെരഞ്ഞെടുക്കാന്‍ ഉപഭോക്താക്കള്‍ക്ക് അവസരമൊരുക്കി ട്രായി. ഈ സൗകര്യം കൃത്യമായി നടപ്പിലാക്കാന്‍ News, National, Technology, Channel, Mumbai, Application, TRAI introducing new app to select tv channels
മുംബൈ: (www.kvartha.com 14.08.2019) ഇഷ്ടമുള്ള ടെലിവിഷന്‍ ചാനലുകള്‍ മാത്രം തെരഞ്ഞെടുക്കാന്‍ ഉപഭോക്താക്കള്‍ക്ക് അവസരമൊരുക്കി ട്രായി. ഈ സൗകര്യം കൃത്യമായി നടപ്പിലാക്കാന്‍ പുതിയ അപ്ലിക്കേഷന്‍ വികസിപ്പിക്കാനാണ് ടെലിക്കോം അതോറിറ്റി ഓഫ് ഇന്ത്യയുടെ തീരുമാനം. എന്നാല്‍ നടപടിയെ എതിര്‍ത്ത് ഭൂരിഭാഗം സേവനദാതാക്കളും രംഗത്തെത്തി.

നിലവില്‍ ടെലിക്കോം അതോറിറ്റി ഓഫ് ഇന്ത്യയുടെ തീരുമാന പ്രകാരം ഇഷ്ടമുളള ചാനലുകള്‍ മാത്രം തെരഞ്ഞെടുത്ത് കാണാനുളള സംവിധാനം ഉണ്ട്. എന്നാല്‍ ഇത് ഉപയോഗിക്കാന്‍ ഉപഭോക്താക്കള്‍ക്ക് കഴിയാറില്ല. ഇഷ്ടമുള്ള ചാനലുകള്‍ തെരഞ്ഞെടുക്കാനുള്ള അവസരം കമ്പനികള്‍ നല്‍കുന്നില്ലെന്ന എന്ന പരാതി വ്യാപകമാണ്. ഇതിനെ തുടര്‍ന്നാണ് ട്രായിയുടെ നടപടി.


ഉപഭോക്താവിന് ആവശ്യമുളള ചാനലുകള്‍ മാത്രം തെരഞ്ഞെടുക്കാവുന്ന രീതിയിലാണ് ആപ്പ് തയ്യാറാക്കുന്നത്. ഒരു മാസത്തിനുള്ളില്‍ ആപ്പ് പുറത്തിറക്കാനാണ് ട്രായ് ശ്രമിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട പരാതികള്‍ ഓഗസ്റ്റ് 22 ന് മുന്‍പ് സമര്‍പ്പിക്കാനാണ് സേവന ദാതാക്കളോട് ട്രായ് ആവശ്യപ്പെട്ടിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, National, Technology, Channel, Mumbai, Application, TRAI introducing new app to select tv channels