Follow KVARTHA on Google news Follow Us!
ad

അരുമകള്‍ക്കായി കുഞ്ഞു കൈകള്‍; പ്രളയബാധിത മേഖലയിലെ വളര്‍ത്തു മൃഗങ്ങള്‍ക്കായി കുരുന്നുകളുടെ സഹായം

പ്രളയ ബാധിത മേഖലയിലെ വളര്‍ത്തുമൃഗങ്ങള്‍ക്ക് കോട്ടൂര്‍ എകെഎം ഹയര്‍ സെക്കഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ News, Kerala, Flood, Animals, Food, school, Students, Teachers, Students gave food for animals, which isolated in flood affected areas
കോട്ടക്കല്‍: (www.kvartha.com 20.08.2019) പ്രളയ ബാധിത മേഖലയിലെ വളര്‍ത്തുമൃഗങ്ങള്‍ക്ക് കോട്ടൂര്‍ എകെഎം ഹയര്‍ സെക്കഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ നല്‍കിയ സഹായം മാതൃകയായി. ഉപജീവനത്തിനായി വളര്‍ത്തിയിരുന്ന പല മൃഗങ്ങളും ഉടമസ്ഥര്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറിയതോടെ ദുരിതക്കയത്തിലാണ്. വളര്‍ത്തു മൃഗങ്ങള്‍ക്കും വേണ്ടേ ഒരു കൈ സഹായം എന്ന വിദ്യാര്‍ത്ഥികളില്‍ നിന്നും ഉയര്‍ന്നുവന്ന ആശയം അധ്യാപകരും പിടിഎ യും ഏറ്റെടുക്കുകയായിരുന്നു.


പൗള്‍ട്രി ക്ലബിന്റെ നേതൃത്വത്തില്‍ 'അരുമകള്‍ക്കായി കുഞ്ഞു കൈകള്‍' പദ്ധതിയിലൂടെ പ്രളയ ബാധിത മേഖലയായ പോത്ത്ക്കല്ല് സന്ദര്‍ശിച്ചു. സന്ദര്‍ശനത്തില്‍ കന്നുകാലികള്‍ക്കുള്ള പുല്ല്, വൈക്കോല്‍, കാലിത്തീറ്റ എന്നിവ വിതരണം ചെയ്തു.

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ പറമ്പില്‍ നിന്നും ശേഖരിച്ച പുല്ല്, കഴിഞ്ഞവര്‍ഷം സ്‌കൂള്‍ ഹരിതസേന വീല്ലൂര്‍ പാടത്ത് ഇറക്കിയ കൃഷിയില്‍നിന്നും മിച്ചം വന്ന വൈക്കോല്‍, വിദ്യാര്‍ത്ഥികള്‍ സമാഹരിച്ച കാലിത്തീറ്റ എന്നിവ വിതരണത്തില്‍ ഉള്‍പ്പെടുത്തി. സ്‌കൂള്‍ മാനേജര്‍ കെ ഇബ്രാഹിം ഹാജി, പ്രധാന അധ്യാപകന്‍ ബഷീര്‍ കുരുണിയന്‍, പി.ടി.എ പ്രസിഡന്റ് ജുനൈദ് പരവക്കല്‍, പ്രന്‍സിപ്പല്‍ അലി കടവണ്ടി മറ്റു അധ്യാപകര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kerala, Flood, Animals, Food, school, Students, Teachers, Students gave food for animals, which isolated in flood affected areas