Follow KVARTHA on Google news Follow Us!
ad

ശ്രീറാമിന് 'റെട്രോഗേഡ് അംനീഷ്യ' എന്ന മറവിരോഗം; അപകടം നടന്നത് ഓര്‍മയിലുണ്ടാവുകയേ ഇല്ല, ചിലപ്പോള്‍ സംഭവം എന്നെന്നേക്കുമായി ശ്രീറാം മറന്നുപോകാനും സാധ്യതയുണ്ട്, ശ്രീറാം വെങ്കട്ടരാമനെ രക്ഷിക്കാനുള്ള തത്രപ്പാടില്‍ ഡോക്ടര്‍മാര്‍

തലസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകന്റെ മരണത്തിനിടയാക്കിയ അപകടത്തിന് പിന്നാലെ News, Thiruvananthapuram, Kerala, Accident, Treatment,
തിരുവനന്തപുരം:(www.kvartha.com 08/08/2019) തലസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകന്റെ മരണത്തിനിടയാക്കിയ അപകടത്തിന് പിന്നാലെ അമിത വേഗതയില്‍ മദ്യപിച്ച് കാറോടിച്ച സര്‍വെ വകുപ്പ് ഡയറക്ടര്‍ ശ്രീറാം വെങ്കട്ടരാമനെ രക്ഷിക്കാനുള്ള തത്രപ്പാടില്‍ ഡോക്ടര്‍മാര്‍. ശ്രീറാമിന് 'റെട്രോഗേഡ് അംനീഷ്യ' എന്ന മറവിരോഗമുണ്ടെന്നും അപകടം നടന്ന സംഭവം ഓര്‍മയിലുണ്ടാവുകയേ ഇല്ലെന്നുമാണ് ശ്രീറാമിനെ ചികിത്സിച്ച ഡോക്ടര്‍മാര്‍ ഇപ്പോള്‍ പറയുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരാണ് ഇത്തരമൊരു നിഗമനത്തില്‍ എത്തിയിരിക്കുന്നത്.

News, Thiruvananthapuram, Kerala, Accident, Treatment,Sreeram-Venkittaraman-suffering-from-retrograde-amnesia-says-doctors

ഏതെങ്കിലും ഒരു പ്രത്യേക സംഭവം പൂര്‍ണമായും ഓര്‍ത്തെടുക്കാന്‍ പറ്റാത്ത അവസ്ഥയെയാണ് 'റെട്രോഗേഡ് അംനീഷ്യ' എന്ന് ഡോക്ടര്‍മാര്‍ വിളിക്കുന്നത്. ഒരു ആഘാതം സംഭവിച്ച് കഴിഞ്ഞ ശേഷമാണ് ഇങ്ങനെ ഒരു അവസ്ഥ വരുന്നതെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

ചിലപ്പോള്‍ സംഭവം എന്നെന്നേക്കുമായി ശ്രീറാം മറന്നു പോകാന്‍ ഇടയുണ്ടെന്നും അല്ലെങ്കില്‍, ആഘാതത്തില്‍ നിന്നും മുക്തനാകുമ്പോള്‍ ഈ ഓര്‍മകള്‍ ശ്രീറാമിന് തിരികെ ലഭിക്കാമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

അപകടം നടന്നത് മുതല്‍ കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ പകല്‍പോലെ വ്യക്തമാണ്. പ്രഥമിക വിവരത്തിന്റെ അടിസ്ഥാനത്തില്‍ രേഖപ്പെടുത്തേണ്ട എഫ് ഐ ആര്‍ രേഖപ്പെടുത്തിയത് ഏഴ് മണിക്കൂറിന് ശേഷമാണ്. വാഹനം ഓടിച്ചത് ശ്രീറാം വെങ്കട്ടരാമന്‍ എന്ന് ദൃക്‌സാക്ഷികളും മാധ്യമങ്ങളും പുലര്‍ച്ചെ മുതല്‍ വാര്‍ത്ത നല്‍കിയിട്ടും രാവിലെ ഏഴ് മണിക്ക് ശേഷം രേഖപ്പെടുത്തിയ എഫ്‌ഐആറില്‍ വാഹനം ഓടിച്ചത് അജ്ഞാതനാണ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പിന്നീട് കേസില്‍ നിര്‍ണായക തെളിവാകേണ്ട രക്തപരിശോധന നടത്താന്‍ വൈകിപ്പിച്ചതും ഐഎഎസ് - ഐപിഎസ് ലോബികളുടെ ഒത്തുകളിയാണ് വെളിപ്പെടുന്നതെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Thiruvananthapuram, Kerala, Accident, Treatment,Sreeram-Venkittaraman-suffering-from-retrograde-amnesia-says-doctors