Follow KVARTHA on Google news Follow Us!
ad

ദുരന്തഭൂമിയിലേക്ക് സോണാര്‍ സാങ്കേതികവിദ്യയും ഡോഗ് സ്‌ക്വാഡും; പുത്തുമലയിലും കവളപ്പാറയിലും മൃതദേഹങ്ങള്‍ അഴുകിത്തുടങ്ങി, തിരച്ചില്‍ ഊര്‍ജിതമാകുന്നു, ദുരിതബാധിതര്‍ക്കുളള ധനസഹായം മന്ത്രിസഭായോഗത്തില്‍ പ്രഖ്യാപിക്കും

കവളപ്പാറയില്‍ മണ്ണിനടിയില്‍ കുടുങ്ങിയവര്‍ക്കായി സോണാര്‍ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്നു. സ്വകാര്യ ഡോഗ് ഏജന്‍സിയെ News, Kerala, Flood, Kozhikode, Death, Dead Body, Ministers, Sonar technology and Dog squad facility will use in land sliding areas
കോഴിക്കോട്: (www.kvartha.com 14.08.2019) കവളപ്പാറയില്‍ മണ്ണിനടിയില്‍ കുടുങ്ങിയവര്‍ക്കായി സോണാര്‍ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്നു. സ്വകാര്യ ഡോഗ് ഏജന്‍സിയെ ദുരന്തഭൂമിയില്‍ എത്തിക്കാനും ശ്രമം നടക്കുകയാണ്. പുത്തുമലയിലും കവളപ്പാറയിലും തെരച്ചില്‍ ഊര്‍ജിതമായി തുടരുകയാണ്. പുത്തുമലയിലും കവളപ്പാറയിലും കണ്ടെത്തുന്ന മൃതദേഹങ്ങള്‍ അഴുകിത്തുടങ്ങിയതായാണ് സൂചന.


പുത്തുമലയില്‍ ആളുകള്‍ കുടുങ്ങിക്കിടക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലാണ്് പ്രത്യേകം തെരച്ചില്‍ നടത്തുന്നത്. അധികൃതരുടെ കണക്കനുസരിച്ച് പുത്തുമലയില്‍ ഇനി ഏഴുപേരെ കൂടി കണ്ടെത്താനുണ്ട് . ആകെ 10 മൃതദേഹങ്ങളാണ് ഇതുവരെ കിട്ടിയത്. കവളപ്പാറയില്‍ ഇതുവരെ 23 മൃതദേഹം കണ്ടെത്തി. 36പേര്‍ക്കായാണ് ഇപ്പോള്‍ തെരച്ചില്‍ നടക്കുന്നത്. ദുരിതബാധിതര്‍ക്കുളള ധനസഹായം ഇന്ന് മന്ത്രിസഭായോഗത്തില്‍ പ്രഖ്യാപിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kerala, Flood, Kozhikode, Death, Dead Body, Ministers, Sonar technology and Dog squad facility will use in land sliding areas