Follow KVARTHA on Google news Follow Us!
ad

പ്രസിഡന്റിന്റെ ചെറുമകന്റെ പേരറിയാമോ? ഗൂഗിളില്‍ ഒന്നു തെരഞ്ഞു നോക്കാമായിരുന്നില്ലേ?, ഇമ്രാന്‍ ഖാന് ഫോണ്‍ ചെയ്ത കാശ് ലാഭിക്കാമായിരുന്നു; ഇന്ത്യക്കെതിരെ നില്‍ക്കാന്‍ ഇന്തോനേഷ്യന്‍ പ്രസിഡന്റിനെ വിളിച്ച പാക് പ്രധാനമന്ത്രിയെ പരിഹസിച്ച് സോഷ്യല്‍ മീഡിയ

കശ്മീര്‍ വിഷയത്തില്‍ സഹായം അഭ്യര്‍ത്ഥിച്ച് ഇന്‍ന്തോനേഷ്യന്‍ പ്രസിഡന്റ് ജോക്കോ വിദോദോയെ ടെലിഫോണ്‍ വഴി ബന്ധപ്പെട്ട പാകിസ്ഥാന്‍ Kerala, News, National, Pakistan, India, Prime Minister, Narendra Modi, Imran Khan, Kashmir, Jammu, Social media trolls against Pakistan Prime minister
ന്യൂഡൽഹി: (www.kvartha.com 14.08.2019) കശ്മീര്‍ വിഷയത്തില്‍ സഹായം അഭ്യര്‍ത്ഥിച്ച് ഇന്‍ന്തോനേഷ്യന്‍ പ്രസിഡന്റ് ജോക്കോ വിദോദോയെ ടെലിഫോണ്‍ വഴി ബന്ധപ്പെട്ട പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ പരിഹസിച്ച് സോഷ്യല്‍ മീഡിയ. പ്രസിഡന്റിന്റെ പേരക്കുട്ടിയുടെ പേരൊന്നു ഗൂഗിളില്‍ തെരഞ്ഞിരുന്നെങ്കില്‍ ഇമ്രാന്‍ ഖാന് വെറുതെ ഫോണ്‍ ചെയ്ത് കാശ് കളയേണ്ടിവരില്ലായിരുന്നു എന്നാണ് ഇപ്പോള്‍ പ്രചരിക്കുന്ന തമാശ.

ജാന്‍ ഏഥസ് ശ്രീനരേന്ദ്ര എന്നാണ് ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോക്കോ വിദോദോയുടെ പേരക്കുട്ടിയുടെ പേര്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോടുള്ള ബഹുമാനവും ആദരവും കൊണ്ടാണ് കൊച്ചുമകന് ഇന്തോനേഷ്യന്‍ പ്രസിഡന്റ് ഈ പേര് നല്‍കിയതെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പ്രസിഡന്റിന്റെ മൂത്തമകന്‍ ജിബ്രാന്‍ റകബൂമിംഗിന്റെയും മരുമകള്‍ സെല്‍വി ആനന്ദയുടെയും മകനാണ് ശ്രീനരേന്ദ്ര.


കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിനെ തുടര്‍ന്ന് കാശ്മീരികള്‍ കൊല്ലപ്പെടാന്‍ സാദ്ധ്യത ഉണ്ടെന്നാണ് പാകിസ്ഥാന്റെ വാദം. കാശ്മീര്‍ ജനത ഗുരുതരമായ അപകടത്തിലാണെന്നും അതുകൊണ്ടുതന്നെ അവരെ സഹായിക്കേണ്ടത് ലോകത്തെ വിവിധ രാഷ്ട്രങ്ങളുടെ കടമയാണെന്നും പ്രസിഡന്റിനെ വിളിച്ച് ഇമ്രാന്‍ ഖാന്‍ ആവശ്യപ്പെട്ടിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, National, Pakistan, India, Prime Minister, Narendra Modi, Imran Khan, Kashmir, Jammu, Social media trolls against Pakistan Prime minister