Follow KVARTHA on Google news Follow Us!
ad

സ്റ്റേഷനുകളില്‍ അനധികൃത പാര്‍ക്കിംഗ്; തിരുവനന്തപുരം ഡിവിഷനുകളുടെ കീഴില്‍ പിടിച്ചെടുത്തത് 170 ഓളം വാഹനങ്ങള്‍, ആര്‍പിഎഫിന്റെ പ്രത്യേക പരിശോധന തുടരും

റെയില്‍വെ സ്റ്റേഷനുകളില്‍ അനധികൃത പാര്‍ക്കിംഗിനെ തുടര്‍ന്ന് ആര്‍പിഎഫ് പിടിച്ചെടുത്തത് 170 ഓളം വാഹനങ്ങള്‍. ഓഗസ്റ്റ് മാസം 9, 12 തീയ്യതികളില്‍ നടത്തിയ പരിശോധനയിലാണ് വാഹനങ്ങളെ Thiruvananthapuram, News, Kerala, Railway, Seized, Vehicles
തിരുവനന്തപുരം: (www.kvartha.com 14.08.2019) റെയില്‍വെ സ്റ്റേഷനുകളില്‍ അനധികൃത പാര്‍ക്കിംഗിനെ തുടര്‍ന്ന് തിരുവനന്തപുരം ഡിവിഷനുകളുടെ കീഴില്‍ ആര്‍പിഎഫ് പിടിച്ചെടുത്തത് 170 ഓളം വാഹനങ്ങള്‍. ഓഗസ്റ്റ് മാസം 9, 12 തീയ്യതികളില്‍ നടത്തിയ പരിശോധനയിലാണ് വാഹനങ്ങളെ പിടിച്ചെടുത്തത്. ഇതില്‍ 167 ഇരുചക്രവാഹനങ്ങളും മൂന്ന് കാറുകളുമാണ് ഉള്‍പ്പെട്ടത്.

സ്റ്റേഷന്‍ പരിസരങ്ങളില്‍ 24 മണിക്കൂറിലേറെ അനധികൃതമായി പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളാണ് പിടിച്ചെടുത്തവയെല്ലാമെന്ന് ആര്‍പിഎഫ് പറഞ്ഞു. ഇതില്‍ മോഷ്ടിച്ച വാഹനങ്ങളും ഉപേക്ഷിച്ച വാഹനങ്ങളുമുണ്ടെന്നാണ് റിപ്പോര്‍ട്ട്. പിടിച്ചെടുത്ത വാഹനങ്ങളെക്കുറിച്ച് അറിയാന്‍ ആര്‍പിഎഫ് സ്റ്റേഷനുകളില്‍ ബന്ധപ്പെടാം. വാഹന ഉടമകള്‍ രേഖകകള്‍ ഹാജരാക്കിയാല്‍ നിയമപ്രകാരം വാഹനങ്ങള്‍ തിരികെ നല്‍കുമെന്നും ആര്‍പിഎഫ് അറിയിച്ചു. ആര്‍പിഎഫിന്റെ പ്രത്യേക പരിശോധന ഈ മാസം 15 വരെ തുടരും.

Thiruvananthapuram, News, Kerala, Railway, Seized, Vehicles, RPF seized 170 vehicles from railway stations

കൊല്ലം റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്നും 22 ഇരുചക്ര വാഹനങ്ങളാണ് പിടിച്ചെടുത്തത്. തിരുവനന്തപുരം, എറണാകുളം നോര്‍ത്ത് എന്നിവിടങ്ങളില്‍ നിന്നുമായി 16 വീതവും കോട്ടയം 19, നാഗര്‍കോവില്‍ 18, തൃശൂര്‍ 15, ചെങ്ങന്നൂര്‍ 14 വീതവുമാണ് അനധികൃതമായി പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ പിടിച്ചെടുത്തത്. ചങ്ങനാശേരി, വര്‍ക്കല, തൃശൂര്‍ എന്നിവടങ്ങളില്‍ നിന്ന് ഓരോ കാറുകള്‍ വീതം പിടികൂടി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Thiruvananthapuram, News, Kerala, Railway, Seized, Vehicles, RPF seized 170 vehicles from railway stations