Follow KVARTHA on Google news Follow Us!
ad

ബ്രോഡ്ബാന്‍ഡില്‍ കൂടി ഞെട്ടിക്കാന്‍ റിലയന്‍സ് ജിയോ വരുന്നു; പ്രഖ്യാപനം റിലയന്‍സിന്റെ വാര്‍ഷിക യോഗത്തില്‍; ഇന്ത്യയില്‍ സെപ്തംബര്‍ 5ന് സേവനം ആരംഭിക്കും; ഒരു വര്‍ഷത്തെ പ്ലാന്‍ എടുക്കുന്നവര്‍ക്ക് എച്ച്ഡി ടിവിയോ, പിസി കമ്പ്യൂട്ടറോ സൗജന്യം

ബ്രോഡ്ബാന്‍ഡില്‍ കൂടി ഞെട്ടിക്കാന്‍ റിലയന്‍സ് ജിയോ വരുന്നുMumbai, News, Business, Business Man, Technology, Reliance, Jio, Mukesh Ambani,
മുംബൈ: (www.kvartha.com 12.08.2019) ബ്രോഡ്ബാന്‍ഡില്‍ കൂടി ഞെട്ടിക്കാന്‍ റിലയന്‍സ് ജിയോ വരുന്നു. മുംബൈയില്‍ നടന്ന റിലയന്‍സിന്റെ വാര്‍ഷിക യോഗത്തില്‍ റിലയന്‍സ് മേധാവി മുകേഷ് അംബാനിയാണ് സുപ്രധാന പ്രഖ്യാപനം നടത്തിയത്. ജിയോ അവതരിപ്പിച്ച് മൂന്ന് വര്‍ഷം തികയുന്ന സപ്തംബര്‍ അഞ്ചിന് ജിയോ ഫൈബര്‍ സേവനങ്ങള്‍ ഇന്ത്യയില്‍ ആരംഭിക്കും.

വരുന്ന 12 മാസത്തിനുള്ളില്‍ ജിയോ ജിഗാഫൈബര്‍ രാജ്യം മുഴുവന്‍ വ്യാപിപ്പിക്കുന്ന നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കുമെന്നും ഡിടിഎച്ചുകളെ വെല്ലുന്ന രീതിയില്‍ ചാനലുകള്‍ വിതരണം ചെയ്യാന്‍ ജിയോ ജിഗാഫൈബറിന് സാധിക്കും എന്നും പ്രഖ്യാപനവേളയില്‍ മുകേഷ് അംബാനി അഭിപ്രായപ്പെട്ടു. ഇതിനൊപ്പം തന്നെ ജിയോ ഫൈബറിന് വേണ്ടി ലോകോത്തര നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങളും റിലയന്‍സ് നടപ്പിലാക്കുന്നു.

Reliance AGM 2019: Mukesh Ambani announces Jio Fiber pricing plan, launch date, Mumbai, News, Business, Business Man, Technology, Reliance, Jio, Mukesh Ambani

100 എംബിപിഎസ് മുതല്‍ 1 ജിബിപിഎസ് വരെയായിരിക്കും ജിയോ ഫൈബറിന്റെ വേഗത. വീഡിയോ കോണ്‍ഫ്രന്‍സിന് വേണ്ടി ആയിരങ്ങള്‍ പാഴാക്കുന്ന കാലം കഴിഞ്ഞുവെന്നാണ് അംബാനി പറയുന്നത്. ജിയോ ഫൈബറിന്റെ സെറ്റ് ടോപ്പ് ബോക്‌സ് ഗെയിമിംഗ് സപ്പോര്‍ട്ട് ഉള്ളതായിരിക്കും. ഭൂമിയെ 11 തവണ ചുറ്റാന്‍ വേണ്ടുന്ന ഫൈബര്‍ ശൃംഖലയാണ് ഇത് നടപ്പിലാക്കാന്‍ വേണ്ടി രാജ്യത്ത് റിലയന്‍സ് ഇട്ടിരിക്കുന്നത്.

ജിയോ ഫൈബറിന്റെ ഒരു വര്‍ഷത്തെ പ്ലാന്‍ എടുക്കുന്നവര്‍ക്ക് എച്ച്ഡി ടിവിയോ, പിസി കമ്പ്യൂട്ടറോ സൗജന്യമായി നല്‍കും. ഒപ്പം 4കെ സെറ്റ് ടോപ്പ് ബോക്‌സ് തീര്‍ത്തും സൗജന്യമായി നല്‍കുമെന്നും മുകേഷ് അംബാനി അറിയിച്ചു.

ഗിഗാ ഫൈബറിന്റെ വാണിജ്യ അവതരണത്തിന് മുന്‍പ് വലിയ സംവിധാനങ്ങളാണ് ജിയോ ഒരുക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഫൈബര്‍ നെറ്റ്വര്‍ക്കാണ് ജിയോ അവതരിപ്പിക്കുന്നത്. ആദ്യ മൂന്നു വര്‍ഷത്തിനുളളില്‍ 7.5 കോടി വരിക്കാരെയാണ് ജിയോ ഫൈബര്‍ ആകര്‍ഷിക്കുക എന്നാണ് റിലയന്‍സിന്റെ വിലയിരുത്തല്‍.

700 രൂപയില്‍ തുടങ്ങി 10,000 രൂപ വരെയുള്ള ഓഫറുകളാണ് ജിയോ ഫൈബര്‍ നല്‍കുന്നത്. ജിയോ ഫൈബര്‍ വഴിയുള്ള വോയിസ് കോള്‍ തീര്‍ത്തും സൗജന്യമാണ്. ജിയോ ഫൈബര്‍ ഉപയോക്താക്കള്‍ക്ക് സിനിമകള്‍ റിലീസ് ദിവസം തന്നെ വീട്ടിലിരുന്ന് കാണാവുന്ന സംവിധാനവും ഒരുക്കുന്നുണ്ട്. ഈ സംവിധാനം 2020 ഓടെ നടപ്പിലാക്കുമെന്ന് അംബാനി അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Reliance AGM 2019: Mukesh Ambani announces Jio Fiber pricing plan, launch date, Mumbai, News, Business, Business Man, Technology, Reliance, Jio, Mukesh Ambani.