Follow KVARTHA on Google news Follow Us!
ad

കഴിഞ്ഞ 24 മണിക്കൂറില്‍ പെയ്തത് മഹാപ്രളയത്തിന് തുല്യമായ മഴ; 200 മില്ലിമീറ്ററിലധികം മഴ പെയ്ത അഞ്ച് കേന്ദ്രങ്ങളും വടക്കന്‍ ജില്ലകളില്‍, മഴലഭ്യതയുടെ കുറവ് എട്ട് ശതമാനമായി കുറഞ്ഞു

കഴിഞ്ഞ 24 മണിക്കൂറില്‍ സംസ്ഥാനത്ത് പെയ്തത് 103.1 മില്ലിമീറ്റര്‍ മഴ. കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തിലുണ്ടായതിന് News, Kerala, Thiruvananthapuram, Rain, Flood, State, palakkad, Kozhikode, Kannur, record rain in kerala, most collected centres in north kerala
തിരുവനന്തപുരം: (www.kvartha.com 10.08.2019) കഴിഞ്ഞ 24 മണിക്കൂറില്‍ സംസ്ഥാനത്ത് പെയ്തത് 103.1 മില്ലിമീറ്റര്‍ മഴ. കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തിലുണ്ടായതിന് സമാനമായോ കൂടുതലായോ മഴ ലഭിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതോടെ കേരളത്തിലെ മഴലഭ്യതയുടെ കുറവ് 14 ശതമാനത്തില്‍ നിന്ന് എട്ട് ശതമാനമായി കുറഞ്ഞു.

സംസ്ഥാനത്തെ 10 ജില്ലകളില്‍ ഇപ്പോള്‍ ശരാശരി മഴ കിട്ടിയിട്ടുണ്ട്. ഇടുക്കി ജില്ലയിലാണ് ഇപ്പോഴും കാര്യമായ മഴക്കുറവ് ഉള്ളത്. 26 ശതമാനം കുറവാണ് ഇവിടെ ലഭിച്ച മഴ. പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ശരാശരിയിലും അധികം മഴ കിട്ടി. പാലക്കാട് 17 ശതമാനവും കോഴിക്കോട് 12 ശതമാനവും കണ്ണൂരില്‍ 2 ശതമാനവും അധികം മഴ ലഭിച്ചതായാണ് കണക്ക്.


കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ റെക്കോഡ് പ്രകാരം ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയത് കോഴിക്കോട് ജില്ലയിലെ വടകരയിലാണ്. 296 മില്ലിമീറ്ററാണ് ഇവിടെ മഴ പെയ്തത്. സംസ്ഥാനത്തെ 23 സ്ഥലങ്ങളില്‍ ഇന്നലെ 100 മില്ലിമീറ്ററില്‍ കൂടുതല്‍ മഴ പെയ്തു. 200 മില്ലിമീറ്ററിലധികം മഴ പെയ്ത അഞ്ച് കേന്ദ്രങ്ങളും വടക്കന്‍ ജില്ലകളിലാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kerala, Thiruvananthapuram, Rain, Flood, State, palakkad, Kozhikode, Kannur, record rain in kerala, most collected centres in north kerala