» » » » » » » » » » ഹര്‍ദ് കൗറിന്റെ വിമര്‍ശനങ്ങള്‍ പരിധികടന്നു; നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കുമെതിരെ വെല്ലുവിളി, റാപ് ഗായികയുടെ ട്വിറ്റര്‍ അക്കൗണ്ട് നീക്കം ചെയ്തു

ന്യൂഡല്‍ഹി: (www.kvartha.com 14.08.2019) റാപ് ഗായിക ഹര്‍ദ് കൗറിന്റെ വിമര്‍ശനങ്ങള്‍ പരിധികടന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും രൂക്ഷമായി വിമര്‍ശിച്ച് സംസാരിക്കുന്ന വീഡിയോ പങ്കുവെച്ച ഹര്‍ദ് കൗറിന്റെ ട്വിറ്റര്‍ അക്കൗണ്ട് നീക്കം ചെയ്തു. കടുത്ത ഭാഷയിലായിരുന്നു മോദിയെയും അമിത് ഷായെയും വെല്ലുവിളിച്ച് ഹര്‍ദ് കൗര്‍ സംസാരിച്ചത്. ഈ വീഡിയോ വൈറലായതിന് പിന്നാലെയായിരുന്നു നടപടി.

നേരത്തെയും രാഷ്ട്രീയ നേതാക്കളെ ഇവര്‍ വിമര്‍ശിച്ചിരുന്നു. 'റേപ്മാന്‍' എന്നായിരുന്നു യോഗി ആദിത്യനാഥിനെ ഹര്‍ദ് കൗര്‍ വിശേഷിപ്പിച്ചത്. പുല്‍വാമയടക്കമുള്ള രാജ്യത്തെ ഭീകരാക്രമണങ്ങള്‍ക്ക് ഉത്തരവാദി മോഹന്‍ ഭാഗവതാണെന്നും ഹേമന്ത് കര്‍ക്കരെയുടെ മരണത്തിനും മോഹന്‍ ഭാഗവാതാണ് ഉത്തരവാദിയെന്നും ഇവര്‍ ആരോപിച്ചിരുന്നു. ഇതോടെ ഇന്ത്യന്‍ ശിക്ഷാ നിയമം വിവിധ വകുപ്പുകള്‍ പ്രകാരം ഹര്‍ദിനെതിരെ കേസെടുത്തിരുന്നു.


Keywords: New Delhi, News, National, Twitter, Case, post, Narendra Modi, Singer, Rapper Hard Kaur's Twitter Account Suspended Over Post On PM, Amit Shah

About Kvartha Omega

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal