Follow KVARTHA on Google news Follow Us!
ad

ഇടുക്കി ചിന്നക്കനാലില്‍ ലയത്തിനു മുകളില്‍ മണ്ണിടിഞ്ഞ് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം; 3പേര്‍ക്ക് പരിക്ക്; സംസ്ഥാനത്ത് ഞായറാഴ്ച വരെ കാലവര്‍ഷം കനക്കും; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് ഞായറാഴ്ച വരെ കാലവര്‍ഷം കനക്കുമെന്ന് കാലാവസ്ഥാIdukki, News, Trending, Rain, Warning, Fishermen, Obituary, Dead, Injured, Kerala,
ഇടുക്കി: (www.kvartha.com 08.08.2019) സംസ്ഥാനത്ത് ഞായറാഴ്ച വരെ കാലവര്‍ഷം കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഈ സാഹചര്യത്തില്‍ അതീവ ജാഗ്രത പാലിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ദേശീയ ദുരന്തനിവാരണസേനയെ നിലമ്പൂരിലേക്കും ഇടുക്കിയിലേക്കും അയച്ചു. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന ജാഗ്രതാ നിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.

ഇടുക്കി ചിന്നക്കനാലില്‍ ലയത്തിനു മുകളില്‍ മണ്ണിടിഞ്ഞ് ഒന്നര വയസുകാരി മരിച്ചു. അപകടത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. ചിന്നക്കനാല്‍ വില്ലേജില്‍ ചാന്‍സലര്‍ റിസോര്‍ട്ടിനു പിന്നില്‍ ഏലത്തോട്ടത്തിലാണു അപകടം.

Rain deepens in Kerala, Havoc continues, Idukki, News, Trending, Rain, Warning, Fishermen, Obituary, Dead, Injured, Kerala

കനത്തമഴയും കാറ്റും കടലാക്രമണവും സൃഷ്ടിച്ചുകൊണ്ടാണ് കാലവര്‍ഷം ശക്തമായത്. എല്ലാ ജില്ലകളിലും പുഴകള്‍ കരകവിഞ്ഞൊഴുകയാണ്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. ഈ സാഹചര്യത്തിലാണ് നിലമ്പൂരിലേക്കും ഇടുക്കിയിലേക്കും കേന്ദ്ര ദുരന്ത നിവാരണ സേനയുടെ ഓരോ യൂണിറ്റിനെ അയക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചത്. ദുരന്തനിവാരണ സേനയുടെ പത്ത് യൂണിറ്റുകളെക്കൂടി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടും.

അഞ്ചു ജില്ലകളില്‍ കനത്ത നാശനഷ്ടവും ദുരിതവും വിതച്ച് കനത്ത മഴ തുടരുകയാണ്. കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി എന്നീ ജില്ലകളില്‍ വെള്ളപ്പൊക്കമാണ്. ഇടുക്കിയില്‍ മൂന്നിടത്തും കണ്ണൂരില്‍ രണ്ടിടത്തും ഉരുള്‍പൊട്ടി. വയനാട് ചൂരമലയിലും മലപ്പുറം കരുളായിയിലും ഉരുള്‍പൊട്ടി.

മൂന്നാറും മാങ്കുളവും മറയൂരും ഒറ്റപ്പെട്ടു. മുക്കം, മാവൂര്‍, നിലമ്പൂര്‍, ഇരിട്ടി, മൂന്നാര്‍ ടൗണുകള്‍ വെള്ളത്തില്‍ മുങ്ങി. കോഴിക്കോട് വിമാനത്താവളത്തില്‍ ഇറങ്ങേണ്ട മൂന്നു വിമാനങ്ങള്‍ തിരിച്ചുവിട്ടു. ഒരു സര്‍വീസ് റദ്ദാക്കി. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളില്‍ വെള്ളിയാഴ്ചയും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Rain deepens in Kerala, Havoc continues, Idukki, News, Trending, Rain, Warning, Fishermen, Obituary, Dead, Injured, Kerala.