Follow KVARTHA on Google news Follow Us!
ad

വയനാടിനെ ചേര്‍ത്തുപിടിച്ച് രാഹുല്‍ ഗാന്ധി; രണ്ടാംഘട്ട സഹായമായി അമ്പതിനായിരം കിലോ അരി

കനത്തമഴയും ഉരുള്‍പൊട്ടലും ദുരിതം വിതച്ച വയനാടിനെ ചേര്‍ത്ത് പിടിച്ച് രാഹുല്‍Kerala, Wayanad, News, Rahul Gandhi, Rain, Trending, Help, Rahul lend hands for Wayanad; 50k Rice as 2nd phase help
കല്പറ്റ: (www.kvartha.com 15.08.2019) കനത്തമഴയും ഉരുള്‍പൊട്ടലും ദുരിതം വിതച്ച വയനാടിനെ ചേര്‍ത്ത് പിടിച്ച് രാഹുല്‍ ഗാന്ധി. വയനാടിനുള്ള രണ്ടാംഘട്ട സഹായമായി അമ്പതിനായിരം കിലോ അരി ഉള്‍പ്പെടെയുള്ള ഭക്ഷ്യസാധനങ്ങളും മറ്റ് അടിയന്തരവസ്തുക്കളുമാണ് ജില്ലയില്‍ വിതരണത്തിനെത്തിച്ചത്. എംപി ഓഫീസ് മുഖേനയാണ് രാഹുല്‍ വയനാട്ടിലേക്ക് സഹായമെത്തിച്ചത്.

ആദ്യഘട്ടത്തില്‍ പുതപ്പ്, പായ തുടങ്ങിയ അത്യവശ്യ വസ്തുക്കള്‍ ലഭ്യമാക്കിയിരുന്നു. അടുത്ത ഘട്ടത്തില്‍ ക്ലീനിംഗ് സാധനങ്ങള്‍ വിതരണം ചെയ്യും. ബാത്ത്‌റൂം, ഫ്‌ലോര്‍ ക്ലീനിംഗ് വസ്തുക്കളടങ്ങിയ കിറ്റ് മൂന്നാം ഘട്ടത്തില്‍ എത്തിക്കും. ഈ മാസം അവസാനം രാഹുല്‍ ഗാന്ധി വീണ്ടും മണ്ഡലം സന്ദര്‍ശിക്കുമെന്നും അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Wayanad, News, Rahul Gandhi, Rain, Trending, Help, Rahul lend hands for Wayanad; 50k Rice as 2nd phase help