Follow KVARTHA on Google news Follow Us!
ad

ഇവരെ തോല്‍പ്പിക്കാനാവില്ല മക്കളേ...! ഒന്നാണ് നമ്മളെന്ന സന്ദേശമുയര്‍ത്തി മുസ്ലീം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ എത്തിയപ്പോള്‍ ശ്രീരാമക്ഷേത്രം ഭാരവാഹികളും സമ്മതം മൂളി, പ്രളയം ദുരിതം വിതച്ചപ്പോള്‍ മതസൗഹാര്‍ദം കാത്തു സൂക്ഷിച്ച് ക്ഷേത്രം ശുചീകരണത്തിനെത്തിയത് 30 അംഗ സന്നദ്ധസേവകര്‍

നമ്മളൊന്നാണ് എന്ന ദൗത്യം മുറുകെ പിടിച്ച് മതസൗഹാര്‍ദംNews, Religion, Temple, Rain, Flood, Muslims, Kerala, Lifestyle & Fashion,
സുല്‍ത്താന്‍ബത്തേരി: (www.kvartha.com 12.08.2019) നമ്മളൊന്നാണ് എന്ന ദൗത്യം മുറുകെ പിടിച്ച് മതസൗഹാര്‍ദം വിളിച്ചോതി ശുചീകരണത്തിനെത്തിയത് 30 അംഗ സംഘം. ജാതിയുടെയും മതത്തിന്റെയും മതില്‍ക്കെട്ടുകളില്ലാത്ത, ഒത്തൊരുമയുടെ മറ്റൊരു മാതൃക തീര്‍ക്കുകയാണ് ഈ പ്രളയകാലത്ത് ഈ സന്നദ്ധസേവകര്‍. പ്രളയത്തില്‍ മുങ്ങിപ്പോയ പ്രസിദ്ധ തീര്‍ഥാടന കേന്ദ്രമായ പൊന്‍കുഴിയിലെ ശ്രീരാമക്ഷേത്രമാണ് ഞായറാഴ്ച രാവിലെ യൂത്ത് ലീഗിന്റെ വൈറ്റ് ഗാര്‍ഡുകള്‍ ശുചീകരിച്ചത്.

കഴിഞ്ഞ ബുധനാഴ്ച വൈകിട്ടാണ് സമീപത്തെ പൊന്‍കുഴിപ്പുഴയില്‍ കരകവിഞ്ഞൊഴുകി ക്ഷേത്രവും പരിസരവും വെള്ളത്തില്‍ മുങ്ങിയത്. ശ്രീകോവിലും ഉപക്ഷേത്രങ്ങളും മറ്റു കെട്ടിടങ്ങളുടെയുമെല്ലാം മേല്‍ക്കൂരവരെ വെള്ളത്തില്‍ മുങ്ങിയിരുന്നു. ഇവിടെ വെള്ളമിറങ്ങിയതോടെ വൈറ്റ് ഗാര്‍ഡ് പ്രവര്‍ത്തകര്‍ ക്ഷേത്രം ശുചീകരിക്കാന്‍ സന്നദ്ധതയറിയിച്ച് ക്ഷേത്ര ഭാരവാഹികളെ സമീപിക്കുകയും അനുമതി വാങ്ങുകയുമായിരുന്നു.

 Ponkuzhi Sreerama Kshethram Youth league white guard, News, Religion, Temple, Rain, Flood, Muslims, Kerala, Lifestyle & Fashion

തുടര്‍ന്ന് ബത്തേരിയിലെയും നൂല്‍പ്പുഴയിലെയും 30 വൈറ്റ് ഗാര്‍ഡുകള്‍ ശുചീകരണ പ്രക്രിയയുമായി മുന്നിട്ടിറങ്ങി. ചെളിമൂടിക്കിടന്ന ക്ഷേത്രവും പരിസരവും പ്രവര്‍ത്തകര്‍ വൃത്തിയാക്കി. പുഴയില്‍നിന്ന് ഒഴുകിയെത്തിയ മരത്തടികളും മാലിന്യവുമെല്ലാം മണിക്കൂറുകളുടെ ശ്രമഫലമായാണ് നീക്കംചെയ്യാനായത്. ഇതിനുശേഷം കെട്ടിടങ്ങളെല്ലാം കഴുകി വൃത്തിയാക്കി.

വെള്ളത്തില്‍ മുങ്ങിയതിനെ തുടര്‍ന്ന് ക്ഷേത്രത്തിന്റെ മതില്‍ക്കെട്ടും തകര്‍ന്നിട്ടുണ്ട്. പൊന്‍കുഴിപ്പുഴ കരകവിഞ്ഞതിനെ തുടര്‍ന്ന് കോഴിക്കോട്-കൊല്ലഗല്‍ ദേശീയ പാതയിലെ ഗതാഗതം കഴിഞ്ഞ മൂന്ന് ദിവസമായി നിലച്ചിരുന്നു. ഞായറാഴ്ച രാവിലെ എട്ടുമണിയോടെ ആരംഭിച്ച ശുചീകരണ പ്രവൃത്തികള്‍ ഉച്ചയോടെയാണ് അവസാനിച്ചത്. ക്ഷേത്രത്തിലെ നിത്യപൂജ തിങ്കളാഴ്ച പുനരാരംഭിക്കും.

യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി സി.കെ. ഹാരീഫ്, വൈറ്റ് ഗാര്‍ഡ് ജില്ലാ ക്യാപ്റ്റന്‍ ഹാരീഫ് ബനാന, നിയോജകമണ്ഡലം ക്യാപ്റ്റന്‍ സി.കെ. മുസ്തഫ, സമദ് കണ്ണിയന്‍, അസീസ് വേങ്ങൂര്‍, നിസാം കല്ലൂര്‍, റിയാസ് കല്ലുവയല്‍, ഇര്‍ഷാദ് നായ്ക്കട്ടി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ക്ഷേത്രം ശുചീകരിച്ചത്. വെള്ളംകയറി വഴിയടഞ്ഞ ദേശീയപാതയിലെ തടസ്സങ്ങളും വൈറ്റ് ഗാര്‍ഡ് പ്രവര്‍ത്തകര്‍ നീക്കംചെയ്തു. 

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )


Keywords: Ponkuzhi Sreerama Kshethram Youth league white guard, News, Religion, Temple, Rain, Flood, Muslims, Kerala, Lifestyle & Fashion.