Follow KVARTHA on Google news Follow Us!
ad

'മരുന്ന് എപ്പോള്‍ കിട്ടും, തങ്ങള്‍ എവിടേക്കാണ് വരേണ്ടത്'; ലഹരി മരുന്നിനായി പെണ്‍കുട്ടികളുടെ സന്ദേശങ്ങളും ഫോണ്‍കോളുകളും: മുഹമ്മദ് ഷാക്കിബിന്റെ ഫോണ്‍ പരിശോധിച്ച പോലീസ് ഞെട്ടി, ആവശ്യക്കാരായി സഹപാഠികള്‍ മുതല്‍ അപരിചിതര്‍ വരെ

മയക്കുമരുന്നുകളും തോക്കുമായി കാസര്‍കോട് നിന്നും പിടിയിലായ മലപ്പുറത്തെ കോളേജ് വിദ്യാര്‍ത്ഥി മുഹമ്മദ് ഷാക്കിബിന്റെ ഫോണ്‍ നിറയെ Kerala, News, kasaragod, Police, Case, Drugs, Gun attack, Arrest, Accused, Students, Girl students, Police Investigated Muhammed shakib's Phone calls in drug case
കാസര്‍ഗോഡ്: (www.kvartha.com 12.08.2019) മയക്കുമരുന്നുകളും തോക്കുമായി കാസര്‍കോട് നിന്നും പിടിയിലായ മലപ്പുറത്തെ കോളേജ് വിദ്യാര്‍ത്ഥി മുഹമ്മദ് ഷാക്കിബിന്റെ ഫോണ്‍ നിറയെ പെണ്‍കുട്ടികളുടെ സന്ദേശങ്ങളും കോളുകളും. മയക്കുമരുന്നുകള്‍ ആവശ്യപ്പെട്ടുകൊണ്ടാണ് ഇത്രയതികം സന്ദേശങ്ങള്‍ വന്നിരിക്കുന്നത്. കോഴിക്കോട് വെള്ളിമാട്കുന്ന് സ്വദേശിയാണ് മുഹമ്മദ് ഷാക്കിബ്. ഇയാളെ ആഗസ്റ്റ് മൂന്നിനാണ് തൃക്കണ്ണക്കാട് കടപ്പുറത്തിനടുത്ത് നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്.


ലഹരി മരുന്നുകള്‍ ആവശ്യപ്പെട്ടുകൊണ്ടാണ് മുഹമ്മദിന്റെ ഫോണിലേക്ക് ഈ പെണ്‍കുട്ടികളെല്ലാം വിളിക്കുകയും സന്ദേശം അയക്കുകയും ചെയ്തത്. മുഹമ്മദ് ഷാക്കിബിനൊപ്പം പഠിക്കുന്ന സഹപാഠികള്‍ മുതല്‍ അപരിചിതര്‍ വരെ ആവശ്യക്കാരായുണ്ട്. മുഹമ്മദുമായി ബന്ധപ്പെട്ട പെണ്‍കുട്ടികള്‍ക്കെല്ലാം മയക്കുമരുന്നുകളുടെ പേരുകളും അളവുകളും കൃത്യമായി അറിയുന്നുണ്ട്. മരുന്ന് എപ്പോള്‍ കിട്ടുമെന്നും, തങ്ങള്‍ എവിടേക്കാണ് വരേണ്ടതെന്നുമാണ് പെണ്‍കുട്ടികളുടെ സന്ദേശങ്ങളില്‍ ഉള്ളത്.


മുഹമ്മദ് ഷാക്കിബിന്റെ കൈവശമുള്ളത് വില കൂടിയതും വീര്യം കൂടിയതുമായ മയക്കുമരുന്നുകളാണ്. പെണ്‍കുട്ടികള്‍ക്ക് ആവശ്യക്കാരായിട്ടുള്ളതും ഇത്തരം മരുന്നുകള്‍ക്കാണ്. മുഹമ്മദിന്റെ കോളേജ് പഠനം മയക്കുമരുന്ന് വില്പനയ്ക്കുള്ള ഒരു മറ മാത്രമാണെന്ന് പോലീസ് സംശയിക്കുന്നു. ബേക്കലിലെ കുപ്രസിദ്ധ മയക്കുമരുന്ന് വില്പനക്കാരനായ കത്തി അഷ്‌റഫുമായി അടുത്ത ബന്ധമാണ് മുഹമ്മദിന് ഉള്ളത് എന്നും പോലീസ് കണ്ടെത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, kasaragod, Police, Case, Drugs, Gun attack, Arrest, Accused, Students, Girl students, Police Investigated Muhammed shakib's Phone calls in drug case