Follow KVARTHA on Google news Follow Us!
ad

കോണ്ടം ചവിട്ടാതെ നടക്കാനാവില്ലെന്ന അവസ്ഥയില്‍ കവടിയാര്‍ നിവാസികള്‍; വഴിനീളെ ഗര്‍ഭനിരോധന ഉറകള്‍ കിടക്കുന്നത് കാരണം പൊറുതിമുട്ടുന്നു

കോണ്ടം ചവിട്ടാതെ നടക്കാനാവില്ലെന്ന അവസ്ഥയില്‍ പൊറുതിമുട്ടി തിരുവനന്തപുരം News, Thiruvananthapuram, Kerala,
തിരുവനന്തപുരം:(www.kvartha.com 27/08/2019) കോണ്ടം ചവിട്ടാതെ നടക്കാനാവില്ലെന്ന അവസ്ഥയില്‍ പൊറുതിമുട്ടി തിരുവനന്തപുരം കവടിയാര്‍ കക്കോട് നിവാസികള്‍. തകര്‍ന്ന റോഡ് ടാര്‍ ചെയ്യാനായി കുഴിച്ചപ്പോഴാണ് മണ്ണില്‍ വന്‍തോതില്‍ ഗര്‍ഭനിരോധന ഉറകള്‍ കണ്ടെത്തിയത്.

News, Thiruvananthapuram, Kerala, Piles of condoms surface on Kakkode Road in Thiruvananthapuram, this is why

എറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് കക്കോടില്‍ റോഡ് നിര്‍മാണം ആരംഭിച്ചത്. കവടിയാറിനടുത്തുള്ള ഊളന്‍പാറയിലെ എച്ച് എല്‍ എല്‍ (ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ്) ലൈഫ് കെയര്‍ ഫാക്ടറി കാരണമാണ് റോഡില്‍ കോണ്ടം എത്തിയതെന്നാണ് വിവരം.

റോഡ് നിര്‍മാണത്തിന് പാത നികത്തുന്നതിനായുള്ള മണ്ണ് നല്‍കിയത് കോണ്ടം നിര്‍മാതാക്കളായ എച്ച് എല്‍ എല്‍ കമ്പനിയാണ്. മാലിന്യ പൈപ്പുകള്‍ക്കായി ഇവിടെ കുഴിയെടുത്തപ്പോഴാണ് ഗര്‍ഭ നിരോധന ഉറകള്‍ ആദ്യം പുറത്തെത്തിയത്. മഴ കൂടി ആരംഭിച്ചതോടെ ഗര്‍ഭനിരോധന ഉറകള്‍ റോഡിലാകെ പരക്കുകയായിരുന്നു.

കമ്പനി മാലിന്യമായി തള്ളിയ ഉറകളായിരുന്നു ഇവ. എന്നാല്‍ മണ്ണിനൊപ്പം കോണ്ടം സംസ്‌കരിക്കുന്നത് പതിവുള്ള കാര്യമാണെന്നാണ് എച്ച്എല്‍എല്‍ ലൈഫ്‌കെയര്‍ കമ്പനി അധികൃതര്‍ പറയുന്നത്. പക്ഷെ സംഗതി വഷളാവുകയും, പ്രദേശവാസികളുടെ പ്രതിഷേധം നേരിടേണ്ടി വരികയും ചെയ്തതോടെ വഴിയിലെ മാലിന്യം നീക്കം ചെയ്യാന്‍ ഒരുങ്ങുകയാണ് കമ്പനി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Thiruvananthapuram, Kerala, Piles of condoms surface on Kakkode Road in Thiruvananthapuram, this is why