Follow KVARTHA on Google news Follow Us!
ad

ഇന്ത്യന്‍ റെഡ്‌ക്രോസ് സൊസൈറ്റിയില്‍ സമാന്തര കമ്മിറ്റികള്‍; രൂപീകരണത്തിന് പിന്നില്‍ സാമ്പത്തിക ക്രമക്കേടിന്റെ പേരില്‍ പുറത്താക്കപ്പെട്ട ജനറല്‍ സെക്രട്ടറി, പത്തനംതിട്ട ജില്ലാ പ്രസിഡന്റാക്കിയത് മുന്‍ ആര്‍എസ്പി നേതാവ് സലിം പി ചാക്കോയെ, പുതിയ കമ്മിറ്റി രൂപീകരിച്ചത് ഔദ്യോഗിക ജില്ലാ കമ്മിറ്റി നിലവിലുള്ളപ്പോള്‍, സാധുതയില്ലെന്ന് സംസ്ഥാന ചെയര്‍മാന്‍

സാമ്പത്തിക ക്രമക്കേടിന്റെ പേരില്‍ സസ്‌പെന്‍ഷനിലായ ഇന്ത്യന്‍ റെഡ്‌ക്രോസ് സൊസൈറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി News, Kerala, Pathanamthitta, Indian, President, Suspension, Congress, Office, Parallel Committee for Indian Redcross society by suspended leader
പത്തനംതിട്ട: (www.kvartha.com 17.08.2019) സാമ്പത്തിക ക്രമക്കേടിന്റെ പേരില്‍ സസ്‌പെന്‍ഷനിലായ ഇന്ത്യന്‍ റെഡ്‌ക്രോസ് സൊസൈറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി ചെമ്പഴന്തി അനില്‍ സമാന്തര ജില്ലാ കമ്മിറ്റികള്‍ രൂപീകരിക്കുന്നു. കഴിഞ്ഞ ദിവസം പത്തനംതിട്ട ജില്ലാ കമ്മറ്റി നിലവില്‍ വന്നു. ആര്‍എസ്പി നേതാവും ആര്‍വൈഎഫ് മുന്‍ ദേശീയ സെക്രട്ടറിയുമായ സലിം പി ചാക്കോയെ ആണ് പ്രസിഡന്റായി തെരഞ്ഞെടുത്തത്. ഒരു പറ്റം കോണ്‍ഗ്രസ് നേതാക്കളെ കമ്മറ്റി അംഗവുമായി തെരഞ്ഞെടുത്തു. എന്നാല്‍, ഇതിന് സാധുതയില്ലെന്ന് സംസ്ഥാന ചെയര്‍മാന്‍ വിപി മുരളീധരന്‍ അറിയിച്ചു.

അടുത്തിടെ അന്തരിച്ച സുനില്‍ സി കുര്യന്‍, ചെമ്പഴന്തി അനില്‍ എന്നിവരാണ് സാമ്പത്തിക ക്രമക്കേടിന്റെ പേരില്‍ പുറത്താക്കപ്പെട്ടിരുന്നത്. സുനില്‍ ചെയര്‍മാനും അനില്‍ ജനറല്‍ സെക്രട്ടറിയുമായിരിക്കേ നടത്തിയ തട്ടിപ്പുകള്‍ ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച് അന്വേഷണം നടത്തുന്ന വിഭാഗം അന്വേഷിച്ചു വരികയാണ്. പണം വാങ്ങി നിയമനം നടത്തി, നക്ഷത്ര ഹോട്ടലുകളില്‍ താമസിച്ച് ഫണ്ട് അടിച്ചു പൊളിച്ചു, ഓഫീസ് മോടി പിടിപ്പിച്ചതില്‍ അഴിമതി നടത്തി, ഫണ്ട് അടിച്ചു മാറ്റി, സ്വന്തം ചിട്ടിക്കും മറ്റുമായി ലക്ഷങ്ങള്‍ കൈയിട്ടെടുത്തു, പഴയ കാര്‍ വിറ്റ് കാശ് വാങ്ങി എന്നിങ്ങനെ നിരവധി ക്രമക്കേടുകളാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്.


2018 ഓഗസ്റ്റ് എട്ടു മുതല്‍ 2019 മാര്‍ച്ച് 19 വരെ പ്രളയദുരിതാശ്വാസവുമായും മറ്റും ബന്ധപ്പെട്ട് റെഡ് ക്രോസ് സംസ്ഥാന ബ്രാഞ്ചിന്റെ അക്കൗണ്ടുകളില്‍ വന്‍ തുകയുടെ കൃതൃമം കണ്ടെത്തിയതിനെ തുടര്‍ന്ന് അന്നത്തെ സംസ്ഥാന ജനറല്‍ സെക്രട്ടറി ആയിരുന്ന അനില്‍ ചെമ്പഴന്തിയെ ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി സംസ്ഥാന ചെയര്‍മാന്‍ വി പി മുരളീധരന്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു.പത്തനംതിട്ട ജില്ലയില്‍ റെഡ് ക്രോസ് ആക്ട് ആന്‍ഡ് റൂള്‍സിന് വിധേയമായി തെരഞ്ഞെടുക്കപ്പെടുകയും ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി സംസ്ഥാന ചെയര്‍മാന്‍ വി പി മുരളീധരന്റെ സാന്നിധ്യത്തില്‍ ജൂലൈ 17 ന് സത്യപ്രതിജ്ഞ ചെയ്തു അധികാരമേല്‍ക്കുകയും ചെയ്തിരുന്നു. ഈ മാനേജിങ് കമ്മിറ്റിക്കു സമാന്തരമായി അനില്‍ ചെമ്പഴന്തിയുടെ നേതൃത്വത്തില്‍ ഓഗസ്റ്റ് ഒമ്പതിന് അനധികൃതമായി കമ്മിറ്റി രൂപീകരിച്ചുവെന്ന് വിപി മുരളീധരന്‍ പറയുന്നു.

റെഡ്‌ക്രോസ് കേരള സ്റ്റേറ്റ് ബ്രാഞ്ചില്‍ അനില്‍ ചെമ്പഴന്തി ഉള്‍പ്പെട്ട സംഘം നടത്തിയ വന്‍ സാമ്പത്തിക ക്രമക്കേടിനെ കുറിച്ച് അന്വേഷണം നടത്തുവാന്‍ റെഡ് ക്രോസിന്റെ നാഷണല്‍ ചെയര്‍മാനും കേന്ദ്ര ആരോഗ്യ മന്ത്രിയുമായ ഡോക്ടര്‍ ഹര്‍ഷ് വര്‍ദ്ധന്റെ അധ്യക്ഷതയില്‍ ഓഗസ്റ്റ് രണ്ടിന് കൂടിയ അടിയന്തര യോഗം ഒരു റിട്ടയേര്‍ഡ് ജഡ്ജിനെ അടങ്ങുന്ന കേന്ദ്ര സംഘത്തെ ചുമതലപെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ അവസരത്തില്‍ ആരോപണവിധേയനായ ആളുടെ നേതൃത്വത്തില്‍ ജില്ലയില്‍ സമാന്തര കമ്മിറ്റി രൂപീകരിച്ചത് ദുരുദ്ദേശപരവും റെഡ് ക്രോസ് എന്ന പവിത്രമായ സംഘടനയെ ഇല്ലാതാക്കുന്നതിനും വേണ്ടിയാണെന്നും മുരളീധരന്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kerala, Pathanamthitta, Indian, President, Suspension, Congress, Office, Parallel Committee for Indian Redcross society by suspended leader