Follow KVARTHA on Google news Follow Us!
ad

വനിതാ അസിസ്റ്റന്റ് എഞ്ചിനീയറെയും ഭര്‍ത്താവിനെയും ഫോണ്‍ വിളിച്ച് അസഭ്യം; സിപിഐ നേതാവായ പഞ്ചായത്ത് പ്രസിഡന്റിന്റെ കസേര തെറിച്ചു

അസഭ്യം വിളിച്ചെന്ന ആരോപണത്തില്‍ കിഴക്കേ കല്ലട പഞ്ചായത്ത് പ്രസിഡന്റ് ജെ ക്ലീറ്റസ് സ്ഥാനം രാജിവെച്ചു. സിപിഐ നേതാവ് കൂടിയായിരുന്നു ക്ലീറ്റസ്. വനിതാ അസിസ്റ്റന്റ് News, Kerala, Kollam, CPI, DYFI, BJP, Women, President, Politics, Resigned, Panchayath President Insulted Women Employee
കൊല്ലം: (www.kvartha.com 20.08.2019) അസഭ്യം വിളിച്ചെന്ന ആരോപണത്തില്‍ കിഴക്കേ കല്ലട പഞ്ചായത്ത് പ്രസിഡന്റ് ജെ ക്ലീറ്റസ് സ്ഥാനം രാജിവെച്ചു. സിപിഐ നേതാവ് കൂടിയായിരുന്നു ക്ലീറ്റസ്. വനിതാ അസിസ്റ്റന്റ് എഞ്ചിനീയറെയും ഭര്‍ത്താവിനെയും ഫോണ്‍ വിളിച്ച് അസഭ്യം പറഞ്ഞതിനാണ് സ്ഥാനമൊഴിഞ്ഞത്.

News, Kerala, Kollam, CPI, DYFI, BJP, Women, President, Politics, Resigned, Panchayath President Insulted Women Employee

ക്ലീറ്റസിന്റെതാണെന്ന ശബ്ദത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ അസഭ്യവാക്കുകള്‍ നിറഞ്ഞ ശബ്ദരേഖ വ്യാപകമായി പ്രചരിച്ചിരുന്നു. തുടര്‍ന്ന് സിപിഐ നേതൃത്വം രാജി വയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. സിപിഎം പ്രതിനിധിയുടെ കാലാവധി അവസാനിച്ചതിനെത്തുടര്‍ന്നാണ് ക്ലീറ്റസ് പ്രസിഡന്റായത്. 

തനിക്കെതിരെ നടക്കുന്നത് വ്യാജ പ്രചാരണമാണെന്നും എന്നാല്‍ ഇക്കാര്യത്തില്‍ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ക്ലീറ്റസ് പറഞ്ഞു. വനിതാ എഞ്ചിനീയറെ താന്‍ ഫോണ്‍ വിളിച്ചില്ലെന്നും പ്രചരിക്കുന്ന വീഡിയോ തന്റേത് അല്ലെന്നും യുഡിഎഫും ബിജെപിയും രാഷ്ട്രീയമായി പക പോക്കുകയാണെന്നും ക്ലീറ്റസ് പറഞ്ഞു.

അതേ സമയം കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ജാതി വിളിച്ച് അധിക്ഷേപിച്ചതിനും ഇയാള്‍ക്കെതിരെ പരാതിയുണ്ട്. ഇതേ തുടര്‍ന്ന് തിങ്കളാഴ്ച്ച പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് പഞ്ചായത്ത് ഓഫീസിലേക്ക് ബിജെപിയും ഡിവൈഎഫ്‌ഐയും മാര്‍ച്ച് നടത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kerala, Kollam, CPI, DYFI, BJP, Women, President, Politics, Resigned, Panchayath President Insulted Women Employee