Follow KVARTHA on Google news Follow Us!
ad

പാകിസ്ഥാന്‍ തിരിച്ചടി തുടങ്ങി; നയതന്ത്രബന്ധം തരംതാഴ്ത്തി, ഉഭയകക്ഷിവ്യാപാരം നിര്‍ത്തിവെച്ചു; വ്യോമപാതകളിലൊന്ന് അടച്ചു; വിമാനങ്ങള്‍ വഴി തിരിച്ചു വിട്ടു, പറക്കാന്‍ അധിക സമയം

കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് പാകിസ്ഥാന്‍ തിരിച്ചടി Islamabad, News, Pakistan, Jammu, Kashmir, Trending, Flight, Air India, World,
ഇസ്ലാമാബാദ്: (www.kvartha.com 08.08.2019) കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് പാകിസ്ഥാന്‍ തിരിച്ചടി തുടങ്ങി. ഇന്ത്യയുമായുള്ള നയതന്ത്രബന്ധം തരംതാഴ്ത്താനും ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിവ്യാപാരം നിര്‍ത്തിവെക്കാനും പാകിസ്ഥാന്‍ തീരുമാനിച്ചു.

ജമ്മുകശ്മീരിനുള്ള പ്രത്യേകപദവി റദ്ദാക്കുകയും മേഖലയെ രണ്ടു കേന്ദ്രഭരണപ്രദേശങ്ങളായി വിഭജിക്കുകയും ചെയ്ത ഇന്ത്യയുടെ നടപടിക്കു പിന്നാലെയാണ് ഇത്. ജമ്മുകശ്മീരിലെയും നിയന്ത്രണരേഖയിലെയും സാഹചര്യം വിലയിരുത്താന്‍ ബുധനാഴ്ച വൈകിട്ട് പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ദേശീയ സുരക്ഷാസമിതി യോഗത്തിലാണ് സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊണ്ടത്.

Pakistan reacts to Article 370 abrogation by downgrading diplomatic ties with India, suspending bilateral trade, partially shutting airspace, Islamabad, News, Pakistan, Jammu, Kashmir, Trending, Flight, Air India, World

പാക് വിദേശകാര്യമന്ത്രി, ആഭ്യന്തരമന്ത്രി, സാമ്പത്തിക ഉപദേഷ്ടാവ്, കശ്മീര്‍കാര്യ മന്ത്രി, സേനാവിഭാഗങ്ങളുടെ മേധാവിമാര്‍, രഹസ്യാന്വേഷണവിഭാഗത്തിന്റെ തലവന്‍ തുടങ്ങിയവര്‍ ബുധനാഴ്ചനടന്ന സുരക്ഷാസമിതി യോഗത്തില്‍ പങ്കെടുത്തു.

ഇന്ത്യയുടെ നടപടിക്കെതിരെ ഐക്യരാഷ്ട്രസഭയെയും രക്ഷാസമിതിയെയും സമീപിക്കാനും ഇന്ത്യയുമായുള്ള ഉഭയകക്ഷിബന്ധം പുനഃപരിശോധിക്കാനും യോഗത്തില്‍ തീരുമാനമായി. പാക് സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 14 കശ്മീര്‍ ജനതയ്ക്കുള്ള ഐക്യദാര്‍ഢ്യദിനമായും ഓഗസ്റ്റ് 15 കരിദിനമായും ആചരിക്കുമെന്നും പാക് പ്രധാനമന്ത്രിയുടെ ഓഫീസ് ട്വിറ്ററില്‍ വ്യക്തമാക്കി.

മാത്രമല്ല വ്യോമപാതകളിലൊന്ന് അടയ്ക്കുകയും ചെയ്തു. ഇതുമൂലം വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടതിനാല്‍ 12 മിനിറ്റ് അധികം വേണ്ടി വരുമെന്നു എയര്‍ ഇന്ത്യ അറിയിച്ചു. ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ അജയ് ബിസാരിയയെ പുറത്താക്കിയതിന് പിന്നാലെയാണു നടപടി. ഇന്ത്യയിലെ പാക്ക് ഹൈക്കമ്മിഷണറെ മടക്കിവിളിച്ചിട്ടുമുണ്ട്.

പാത മാറേണ്ടി വരുമെങ്കിലും പാക്ക് നടപടി സര്‍വീസുകളെ കാര്യമായി ബാധിക്കില്ലെന്ന് എയര്‍ ഇന്ത്യ വക്താവ് പറഞ്ഞു. യുഎസ്, യൂറോപ്പ്, മിഡില്‍ ഈസ്റ്റ് എന്നിവിടിങ്ങളിലേക്കായി അന്‍പതോളം സര്‍വീസുകളാണു പാക്ക് വ്യോമപാതയിലൂടെ എയര്‍ ഇന്ത്യയ്ക്കുള്ളത്. ബാലാക്കോട്ട് ആക്രമണത്തെ തുടര്‍ന്ന് അടച്ച പാക്ക് വ്യോമപാത കഴിഞ്ഞ മാസമാണു വീണ്ടും പൂര്‍ണനിലയില്‍ തുറന്നത്. വ്യോമപാത അടച്ചത് വിമാനക്കമ്പനികള്‍ക്കും പാക്കിസ്ഥാനും അന്നു കോടികളുടെ നഷ്ടമാണ് വരുത്തിയത്.

പാക്ക് ഹൈക്കമ്മിഷണറായി നിയമിതനായ മൊയിനുല്‍ ഹഖ് ഡെല്‍ഹിയില്‍ ഈ മാസം സ്ഥാനമേറ്റെടുക്കാനിരുന്നതാണ്. എന്നാല്‍ അദ്ദേഹത്തെ അയയ്ക്കുന്നില്ലെന്നു പാകിസ്ഥാന്‍ ഇന്ത്യയെ അറിയിച്ചു. ഇന്ത്യയുമായുള്ള വ്യാപാരം മരവിപ്പിക്കാനും പരസ്പരം സഹകരിച്ചുള്ള നടപടികള്‍ പുനഃപരിശോധിക്കാനും തീരുമാനിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Pakistan reacts to Article 370 abrogation by downgrading diplomatic ties with India, suspending bilateral trade, partially shutting airspace, Islamabad, News, Pakistan, Jammu, Kashmir, Trending, Flight, Air India, World.