» » » » » » » » » » » പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യ ദിന പ്രസംഗത്തിലെ മൂന്ന് കാര്യങ്ങള്‍ ശ്രദ്ധിക്കുക; മോദിയെ പ്രകീര്‍ത്തിച്ച് കോണ്‍ഗ്രസ് നേതാവ് പി ചിദംബരം

ദില്ലി: (www.kvartha.com 16.08.2019) പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യ ദിന പ്രസംഗത്തിലെ മൂന്ന് കാര്യങ്ങളെ പ്രകീര്‍ത്തിച്ച് മുന്‍ കേന്ദ്ര ധനകാര്യ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം. രാജ്യത്തെ ജനസംഖ്യാ വര്‍ദ്ധനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാഴ്ചപ്പാടിനെ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് പി ചിദംബംരം ട്വിറ്ററില്‍ കുറിച്ചത്.

സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി നടത്തിയ മൂന്ന് പ്രഖ്യാപനങ്ങളെ സ്വാഗതം ചെയ്യണം. അണുകുടും എന്നത് ദേശഭക്തിയുള്ള ചുമതലയാണ്, സമ്പത്തുണ്ടാക്കുന്നവരെ ബഹുമാനിക്കണം, പ്ലാസ്റ്റിക്കിന്റെ ഒറ്റത്തവണ ഉപയോഗം വേണ്ടെന്ന് വയ്ക്കണം എന്നായിരുന്നു ചിദംബരം ട്വീറ്റുകളില്‍ പറഞ്ഞത്.

സ്വാതന്ത്ര്യ ദിനമായ ഇന്നലെ ചെങ്കോട്ടയില്‍ നടത്തിയ പ്രസംഗത്തിലാണ് മോദി അനിയന്ത്രിതമായ ജനസംഖ്യാ വര്‍ദ്ധനവില്‍ ആശങ്ക പ്രകടിപ്പിച്ചത്. സമ്പത്ത് വര്‍ദ്ധിപ്പിക്കുക എന്നത് മഹത്തായ രാഷ്ട്രസേവനമാണെന്നും പ്ലാസ്റ്റികിന്റെ ഒറ്റത്തവണ ഉപയോഗം പരിസ്ഥിതിക്ക് വലിയ ആഘാതമാണ് സൃഷ്ടിക്കുന്നതെന്നും മോദി പറഞ്ഞിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, National, Politics, Chidambaram, Narendra Modi, Prime Minister, New Delhi, Freedom, Congress, P Chidambaram Welcomes 3 Announcements By PM In Independence Day Speech

About kvartha beta

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal