» » » » » » » » » » » » പ്രവാസികളുടെ സ്‌നേഹാദരം ഏറ്റുവാങ്ങാന്‍ നന്മമരം നൗഷാദും കുടുംബവും ഉടന്‍ യു എ ഇയിലേക്ക് പറക്കും; ജീവനോപാധിയില്‍ നിന്നും ഒരു ഭാഗം പ്രളയബാധിതര്‍ക്ക് നല്‍കാന്‍ മനസുകാട്ടിയ നൗഷാദിന് ഒരുലക്ഷം രൂപ സമ്മാനവും നല്‍കും

ദുബൈ: (www.kvartha.com 16.08.2019) മഴക്കെടുതിയിലകപ്പെട്ടവര്‍ക്കുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്ന എറണാകുളം ബ്രോഡ്വേയിലെ വഴിയോര കച്ചവടക്കാരന്‍ മാലിപ്പുറം സ്വദേശി നൗഷാദും കുടുംബവും അടുത്തുതന്നെ യുഎഇ സന്ദര്‍ശിക്കും. പ്രവാസികളുടെ സ്‌നേഹാദരം ഏറ്റുവാങ്ങാന്‍ ഓണത്തിനു ശേഷം അദ്ദേഹം യു എ ഇയിലേക്ക് തിരിക്കും.

ദുബൈയിലെ സ്മാര്‍ട് ട്രാവല്‍സ് എംഡി അഫി അഹമദ് ആണ് നൗഷാദിനും കുടുംബത്തിനും ഇത്തരമൊരു സന്ദര്‍ശനത്തിന് അവസരം ഒരുക്കുന്നത്. അദ്ദേഹം നൗഷാദിനേയും കുടുംബത്തേയും വീട്ടിലെത്തി നേരിട്ട് ക്ഷണിക്കുകയായിരുന്നു. അഫി അഹമ്മദിന്റെ ക്ഷണം നൗഷാദും കുടുംബവും സ്വീകരിക്കുകയും ചെയ്തു.

Naushad and family visits UAE, Dubai, News, Gulf, Compensation, World, Flood, Visit, Visa, Family

നൗഷാദിനും കുടുംബത്തിനും യുഎഇ സന്ദര്‍ശിക്കാനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കുന്നതിന് പുറമെ ഒരു ലക്ഷം രൂപ സമ്മാനവും അഫി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ പണം നൗഷാദ് പുതുതായി തുറക്കുന്ന കടയില്‍ നിന്ന് വസ്ത്രങ്ങള്‍ വാങ്ങി പ്രളയബാധിത പ്രദേശത്തെ ആള്‍ക്കാര്‍ക്ക് നല്‍കാന്‍ തീരുമാനിച്ചു. ഇതിനുള്ള ചെക്ക് നൗഷാദിന് കൈമാറി. കൂടാതെ, ഒരു ലക്ഷം ദിര്‍ഹം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് കൈമാറുമെന്നും അഫി അഹമ്മദ് പ്രഖ്യാപിച്ചു.

കഴിഞ്ഞ ദിവസമാണ് നൗഷാദ് പ്രളയ ബാധിതര്‍ക്ക് തന്റെ ഉപജീവനമാര്‍ഗമായ തുണിക്കടയിലെ വസ്ത്രങ്ങള്‍ നല്‍കി മാതൃക കാട്ടിയത്. ഇത് കേരളത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ പ്രചോദനം നല്‍കിയിരുന്നു. ഇത്തരമൊരു സത്പ്രവര്‍ത്തി നടത്തിയതിന് പ്രവാസ ലോകത്ത് നിന്നടക്കം നൗഷാദിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അഭിനന്ദന പ്രവാഹമുണ്ടായി.

ലോകത്തിന് നല്ലൊരു സന്ദേശം നല്‍കിയ നൗഷാദിനേയും അദ്ദേഹത്തെ പിന്തുണക്കുന്ന കുടുംബത്തെയും യുഎഇയിലേക്ക് സ്മാര്‍ട് ട്രാവല്‍ വഴി കൊണ്ടുവരാന്‍ ഉടമ അഫി അഹമ്മദ് തീരുമാനിക്കുകയായിരുന്നു. നൗഷാദിനു മാത്രമേ നിലവില്‍ പാസ്‌പോര്‍ട് ഉള്ളൂ. കുടുംബാംഗങ്ങള്‍ക്ക് പാസ്‌പോര്‍ട് ലഭിക്കുന്ന മുറയ്ക്ക് വിസയും യാത്രാ രേഖകളും തയാറാക്കും. നേരത്തെ സൗദിയില്‍ ജോലി ചെയ്തിരുന്ന വ്യക്തിയാണ് നൗഷാദ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Naushad and family visits UAE, Dubai, News, Gulf, Compensation, World, Flood, Visit, Visa, Family.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal