» » » » » » » » » » » » ബസില്‍ നിന്ന് അമ്മയും മകളും തെറിച്ചുവീണു; മാതാവിന് ദാരുണാന്ത്യം

പാല: (www.kvartha.com 16.08.2019) ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്ന് അമ്മയും മകളും തെറിച്ചുവീണു. മാതാവ് ദാരുണമായി മരിച്ചു. തൊടുപുഴയില്‍ നിന്നും നീറന്താനം വഴി പാലായിലേക്ക് സര്‍വീസ് നടത്തുന്ന ശ്രാവണ്‍ ബസില്‍ നിന്നാണ് പാലായ്ക്ക് സമീപം വെച്ച് ഇവര്‍ തെറിച്ചുവീണത്. നീറന്താനം ഇരുമ്പുകുഴി കവലയ്ക്ക് സമീപം ഒഴുകയില്‍ മേരി (70) ആണ് മരിച്ചത്.

പരിക്കേറ്റ മകള്‍ ആഗ്‌നസിനെ പാലായിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് സാരമുള്ളതല്ല. രാവിലെ 8.20 മണിയോടെയായിരുന്നു അപകടം. ബസിന്റെ ഡോറില്‍ കൂടിയാണ് ഇരുവരും പുറത്തേയ്ക്ക് തെറിച്ചുവീണത്.

വല്യവീട്ടില്‍ പാലത്തിന് സമീപത്തെ സ്‌റ്റോപ്പില്‍ നിന്നാണ് മേരിയും മകള്‍ ആഗ്‌നസും ബസില്‍ കയറിയത്. ബസ് സമീപത്തെ ഇരുമ്പുകുഴി കവലയിലെ വളവ് തിരിഞ്ഞപ്പോള്‍ ഡോര്‍ വഴി ഇരുവരും തെറിച്ച് വീഴുകയായിരുന്നു.

ടാര്‍ റോഡിലേക്ക് തലയടിച്ച് വീണ് ഗുരുതര പരിക്കേറ്റ മേരിയെ കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അഗ്‌നസ് സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന ബൈക്കിലേക്ക് വീണതിനാല്‍ കാര്യമായ പരിക്കേറ്റില്ല. ഡോര്‍ തുറന്നു വെച്ച് ബസ് ഓടിയതാണ് അപകടത്തിന് ഇടയാക്കിയത്. സംഭവത്തില്‍ പോലീസ് കേസെടുത്തു.

Kottayam, News, Kerala, Death, bus, Accident, hospital, Injured, Police, Case, Mother and daughter fall down from Bus, Mom dead

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kottayam, News, Kerala, Death, bus, Accident, hospital, Injured, Police, Case, Mother and daughter fall down from Bus, Mom dead 

About Web Desk

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal