» » » » » » » » » ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചിരുന്നുവെന്നതിന് തെളിവായി കൂടുതല്‍ സാക്ഷികള്‍; അപകടത്തിന് തൊട്ടുപിന്നാലെ ഐ എ എസ് ഉദ്യോഗസ്ഥന്‍ തിരിച്ചറിയല്‍ കാട്ടിയതോടെ ആദ്യം ദേഷ്യം കാട്ടിയ പോലീസ് ഏമാന്‍മാര്‍ പിന്നീട് പെരുമാറിയത് ഭയഭക്തി ബഹുമാനത്തോടെ

തിരുവനന്തപുരം: (www.kvartha.com 16.08.2019) മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ കാറിടിച്ച് മരിച്ച കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചിരുന്നുവെന്നതിന് തെളിവായി കൂടുതല്‍ സാക്ഷികള്‍ രംഗത്ത്. അപകടത്തിന് തൊട്ടുപിന്നാലെ ശ്രീറാം തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചതോടെയാണ് പോലീസുകാരുടെ മട്ട് മാറിയത്. പിന്നീടുള്ള പോലീസുകാരുടെ പെരുമാറ്റം ഭയഭക്തി ബഹുമാനത്തോടെയാണെന്നും സംഭവത്തിന് ദൃക്‌സാക്ഷിയായ ബെന്‍സണ്‍ പറഞ്ഞു.

ഓണ്‍ലൈന്‍ ഭക്ഷണവിതരണക്കാരനായ ബെന്‍സണ്‍ന്റെ കണ്‍മുന്നിലാണ് ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാര്‍ ബഷീറിനെ ഇടിച്ച് വീഴ്ത്തിയത്. അമിതവേഗത്തില്‍ കാറോടിച്ച ശ്രീറാം മദ്യപിച്ചിരുന്നുവെന്നതില്‍ ബെന്‍സണ് സംശയം ഒട്ടുമില്ല.

More evidence in Sriram Venkataraman's drunk driving case, News, Trending, Police, Accidental Death, Vehicles, Secret, Kerala

അപകട സ്ഥലത്തെത്തിയ പോലീസ് ആദ്യം ശ്രീറാമിനോട് ദേഷ്യപ്പെട്ടു. പക്ഷെ തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചതോടെ സാഹചര്യം മാറി. ഇതോടെയാണ് ശ്രീറാം ഡ്രൈവിങ് സീറ്റില്‍ നിന്ന് ഇറങ്ങുന്നത് കണ്ടിട്ടും ആരാണ് വാഹനമോടിച്ചതെന്ന് അറിയില്ലെന്ന നിലപാടില്‍ പോലീസ് എത്തിച്ചേര്‍ന്നതെന്നും ബെന്‍സണ്‍ പറയുന്നു.

മദ്യപിച്ചതിന് തെളിവില്ലെന്ന നിഗമനത്തിലാണ് ശ്രീറാമിന് ജാമ്യം ലഭിച്ചത്. അതിനിടെ ബെന്‍സന്റെ രഹസ്യമൊഴിയെടുത്ത് മുഖ്യസാക്ഷിയാക്കാനാണ് പുതിയ അന്വേഷണസംഘത്തിന്റെ തീരുമാനം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: More evidence in Sriram Venkataraman's drunk driving case, News, Trending, Police, Accidental Death, Vehicles, Secret, Kerala.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal