Follow KVARTHA on Google news Follow Us!
ad

റെയില്‍വെ പ്ലാറ്റ്‌ഫോമിലൂടെ കോച്ച് ലക്ഷ്യമാക്കി ഓട്ടോ പാഞ്ഞെത്തി; അമ്പരന്ന് കാഴ്ചക്കാര്‍, ഓടിയെത്തി പോലീസുകാര്‍, നിയമ ലംഘനത്തിന് ഡ്രൈവര്‍ അറസ്റ്റില്‍, മാനുഷിക പരിഗണനയാണ് പിന്നിലെന്ന് അറിഞ്ഞതോടെ അനുമോദന പ്രവാഹം, സംഭവം ഇങ്ങനെ..

റെയില്‍വെ പ്ലാറ്റ്‌ഫോമിലൂടെ കോച്ച് ലക്ഷ്യമാക്കി ഓടിയടുക്കുന്ന ഓട്ടോ റിക്ഷയെ കണ്ട് കാഴ്ചക്കാര്‍ അമ്പരന്നു. പോലീസുകാരും സംഭവസ്ഥലത്തേക്ക് ഓടിയെത്തി. മുംബൈ വിരാര്‍ റെയില്‍വെ സ്റ്റേഷനിലാണ് സംഭവം. കനത്ത മഴയെ തുടര്‍ന്ന് പാസഞ്ചര്‍ ട്രെയിന്‍ ഏറെ നേരം വിരാര്‍ Mumbai, News, National, Auto Driver, Police, Women, Arrest, hospital
മുംബൈ: (www.kvartha.com 08.08.2019) റെയില്‍വെ പ്ലാറ്റ്‌ഫോമിലൂടെ കോച്ച് ലക്ഷ്യമാക്കി ഓടിയടുക്കുന്ന ഓട്ടോ റിക്ഷയെ കണ്ട് കാഴ്ചക്കാര്‍ അമ്പരന്നു. പോലീസുകാരും സംഭവസ്ഥലത്തേക്ക് ഓടിയെത്തി. മുംബൈ വിരാര്‍ റെയില്‍വെ സ്റ്റേഷനിലാണ് സംഭവം. കനത്ത മഴയെ തുടര്‍ന്ന് പാസഞ്ചര്‍ ട്രെയിന്‍ ഏറെ നേരം വിരാര്‍ റെയില്‍വെ സ്റ്റേഷനില്‍ പിടിച്ചിട്ടു. ട്രെയിനിലെ കോച്ചില്‍ യാത്രക്കാരിയായ യുവതിക്ക് ഇതിനിടയില്‍ പ്രസവ വേദന അനുഭവപ്പെട്ടു. പരിഭ്രാന്തനായ യുവതിയുടെ ഭര്‍ത്താവ് സഹായം ചോദിച്ച് പലരെയും സമീപിച്ചു.

സ്റ്റേഷന് പുറത്ത് ഓട്ടോ പാര്‍ക്ക് ചെയ്ത് യാത്രക്കാരെ കാത്തിരുന്ന സാഗര്‍ കമാല്‍ക്കര്‍ ഗവാദിനെ കണ്ട് യുവതിയെ ആശുപത്രിയിലെത്തിക്കാന്‍ ഭര്‍ത്താവ് സഹായം ചോദിച്ചു. അംഗപരിമിതരുടെ കോച്ചിലുണ്ടായിരുന്ന സ്ത്രീയെ സ്റ്റേഷന് പുറത്തെത്തിക്കാന്‍ ആസമയത്ത് ഒരു മാര്‍ഗവും ലഭിച്ചിരുന്നില്ല. ഉടനെ തന്നെ തന്റെ ഓട്ടോ റിക്ഷയും എടുത്ത് ഗവാദ് പ്ലാറ്റ്‌ഫോമിലൂടെ യുവതി ഇരുന്ന കോച്ച് ലക്ഷ്യമാക്കി പാഞ്ഞെത്തി. നേരെ യുവതിയെയും കൊണ്ട് സഞ്ജീവനി ആശുപത്രിയിലേക്ക് ഓടി.

 Mumbai, News, National, Auto Driver, Police, Women, Arrest, hospital, Man Drives Auto On Mumbai Railway Platform

സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് ആ യുവതി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. എന്നാല്‍ വൈകുന്നേരം നിയമം ലംഘിച്ചതിന് ഗോവദി ആര്‍പിഎഫ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഗവാദിനെ മുന്നറിയിപ്പ് നല്‍കി മജിസ്‌ട്രേറ്റ് ജാമ്യത്തില്‍ വിട്ടു. സംഭവത്തിന് പിന്നില്‍ മാനുഷിക പരിഗണനയാണെന്ന് മനസ്സിലാക്കിയതോടെ റെയില്‍വെ പോലീസുകാരും അവിടെ എത്തിയവരും ഗവാദിനെ അനുമോദിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Mumbai, News, National, Auto Driver, Police, Women, Arrest, hospital, Man Drives Auto On Mumbai Railway Platform