Follow KVARTHA on Google news Follow Us!
ad

ഗര്‍ഭിണിയായ ഭാര്യയെയും മകനെയും മാതാപിതാക്കളെയും വെടിവച്ചു കൊന്ന് യുവാവ് ജീവനൊടുക്കി; കൊലയ്ക്ക് കാരണം ബിസിനസിലുണ്ടായ അപ്രതീക്ഷിത നഷ്ടം

ബിസിനസില്‍ അപ്രതീക്ഷിത നഷ്ടം സംഭവിച്ചതിനെ തുടര്‍ന്ന് കുടുംബാംഗങ്ങളെ വെടിവെച്ച് കൊന്ന് യുവാവ് സ്വയം വെടിവെച്ച് മരിച്ചു. ഗുണ്ടല്‍പേട്ടിലെ ചാമരാജ് നഗര്‍ ജില്ലയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണു സംഭവം. ഓം പ്രകാശ് Bangalore, News, National, Murder, Police, shot dead, Suicide, Family
ബെംഗളൂരു: (www.kvartha.com 16.08.2019) ബിസിനസില്‍ അപ്രതീക്ഷിത നഷ്ടം സംഭവിച്ചതിനെ തുടര്‍ന്ന് കുടുംബാംഗങ്ങളെ വെടിവെച്ച് കൊന്ന് യുവാവ് സ്വയം വെടിവെച്ച് മരിച്ചു. ഗുണ്ടല്‍പേട്ടിലെ ചാമരാജ് നഗര്‍ ജില്ലയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണു സംഭവം. ഓം പ്രകാശ് ആണ്(38) കടക്കെണിയിലായ മനോവിഷമത്തില്‍ ഗര്‍ഭിണിയായ ഭാര്യ നികിത(30), മകന്‍ ആര്യ കൃഷ്ണ(4), ഓം പ്രകാശിന്റെ അച്ഛന്‍ നാഗരാജ് ആചാര്യ(65), അമ്മ ഹേമ രാജു(60) എന്നിവരെ വെടിവച്ചു കൊന്ന് സ്വയം ജീവനൊടുക്കിയത്.

എല്ലാവരുടെയും നെറ്റിയിലാണ് വെടിവച്ചിരിക്കുന്നത്. എല്ലാവരും മരിച്ചെന്നുറപ്പാക്കിയതിന് ശേഷമാണ് യുവാവ് വായില്‍ നിറയൊഴിച്ച് ജീവനൊടുക്കിയത്. ആരും എതിര്‍ത്തതിന്റെ ലക്ഷണങ്ങളൊന്നും പ്രാഥമിക പരിശോധനയില്‍ ലഭ്യമായില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു. ബിസിനസില്‍ അപ്രതീക്ഷിത നഷ്ടം സംഭവിച്ചതിനെ തുടര്‍ന്ന് കുടുംബത്തോടെ ജീവനൊടുക്കാന്‍ ബിസിനസുകാരനായിരുന്ന ഓം പ്രകാശ് തീരുമാനിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

Bangalore, News, National, Murder, Police, shot dead, Suicide, Family, Man Allegedly Kills Pregnant Wife, Son And Parents Before Shooting Self

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Bangalore, News, National, Murder, Police, shot dead, Suicide, Family, Man Allegedly Kills Pregnant Wife, Son And Parents Before Shooting Self