Follow KVARTHA on Google news Follow Us!
ad

ഇന്ത്യയിലെ മുസ്ലീങ്ങളെ അപേക്ഷിച്ച് നൂറു മടങ്ങ് അവകാശങ്ങള്‍ മലേഷ്യയിലെ ഹിന്ദുക്കള്‍ക്കുണ്ട്; വര്‍ഗീയ പരാമാര്‍ശം വിവാദമായതോടെ സാക്കീര്‍ നായിക്കിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് മലേഷ്യന്‍ സര്‍ക്കാര്‍

ഇന്ത്യയിലെ മുസ്ലീങ്ങളെ അപേക്ഷിച്ച് നൂറു മടങ്ങ് അവകാശങ്ങള്‍ News, Religion, Controversy, Minister, Protection, World,
ക്വാലാലംപുര്‍: (www.kvartha.com 16.08.2019) ഇന്ത്യയിലെ മുസ്ലീങ്ങളെ അപേക്ഷിച്ച് നൂറു മടങ്ങ് അവകാശങ്ങള്‍ മലേഷ്യയിലെ ഹിന്ദുക്കള്‍ക്കുണ്ടെന്ന വര്‍ഗീയ പരമാര്‍ശം വിവാദമായതോടെ വിവാദ പ്രഭാഷകന്‍ സാക്കീര്‍ നായിക്കിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് മലേഷ്യന്‍ സര്‍ക്കാര്‍. സാക്കീറിനെ പുറത്താക്കണമെന്നു വിവിധ മന്ത്രിമാര്‍ ആവശ്യപ്പെട്ട സാഹചര്യത്തിലാണു ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്.

മുസ്ലീം ഭൂരിപക്ഷ രാജ്യമായ മലേഷ്യയില്‍ വിഭാഗീയത വളര്‍ത്താന്‍ സാക്കീര്‍ ശ്രമിക്കുന്നുവെന്നാണ് ആരോപണം. അറുപതു ശതമാനത്തോളം മുസ്ലീങ്ങള്‍ ഉള്ള മലേഷ്യയില്‍ ബാക്കി വരുന്നവരില്‍ ഇന്ത്യക്കാരും ചൈനയില്‍ നിന്നുള്ളവരുമാണ്. കഴിഞ്ഞ മൂന്നു വര്‍ഷമായി മലേഷ്യയില്‍ താമസിക്കുന്ന സാക്കീറിനെതിരെ ഇന്ത്യയില്‍ കള്ളപ്പണം വെളുപ്പിക്കല്‍, വിദ്വേഷം പരത്തുന്ന പ്രഭാഷണം നടത്തി തുടങ്ങിയ നിരവധി കേസുകളുണ്ട്.

Malaysia To Question Zakir Naik For Comments Against Malaysian Hindus, News, Religion, Controversy, Minister, Protection, World

വിഭാഗീയ പ്രസ്താവനകള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് സാക്കീര്‍ നായിക്ക് ഉള്‍പ്പെടെ നിരവധി പേരെ ചോദ്യം ചെയ്യുമെന്ന് ആഭ്യന്തരമന്ത്രി മുഹദ്ദീന്‍ യാസിന്‍ പറഞ്ഞു. സാമൂഹികസമത്വവും സമാധാനവും തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ മടിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയില്‍ വിവിധ കേസുകള്‍ നേരിടുന്ന സാക്കീറിനെ സുരക്ഷാ കാരണങ്ങള്‍ മൂലം ഇന്ത്യയിലേക്ക് അയയ്ക്കാന്‍ കഴിയില്ലെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ് വ്യക്തമാക്കിയിരുന്നു. മറ്റേത് രാജ്യത്തേക്കും സാക്കീറിനെ അയയ്ക്കാന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു. സാക്കീര്‍ നായിക്കിന്റെ ഇസ്ലാമിക്  റിസര്‍ച്ച് ഫൗണ്ടേഷന്‍ എന്ന സംഘടന 2016-ല്‍ ഇന്ത്യ നിരോധിച്ചിരുന്നു. മതവിദ്വേഷം പടത്താന്‍ സഹായം നല്‍കുന്നുവെന്ന് ആരോപിച്ചായിരുന്നു നടപടി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Malaysia To Question Zakir Naik For Comments Against Malaysian Hindus, News, Religion, Controversy, Minister, Protection, World.