Follow KVARTHA on Google news Follow Us!
ad

വാഹനാപകടത്തില്‍ മരണപ്പെട്ട ബഷീറിന്റെ കുടുംബത്തിന് ആശ്വാസമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യുസഫലി; ഭാര്യയും രണ്ട് കുഞ്ഞുങ്ങളുമടങ്ങിയ കുടുംബത്തിന് 10 ലക്ഷം നല്‍കും

കഴിഞ്ഞദിവസം ഐ എ എസ് ഉദ്യോഗസ്ഥന്‍ ശ്രീ റാം വെങ്കിട്ടരാമന്റെ Abu Dhabi, News, Gulf, Accidental Death, World, Business Man, Compensation
അബുദാബി: (www.kvartha.com 04.08.2019) കഴിഞ്ഞദിവസം ഐ എ എസ് ഉദ്യോഗസ്ഥന്‍ ശ്രീ റാം വെങ്കിട്ടരാമന്റെ കാറിടിച്ച് മരണപ്പെട്ട സിറാജ് ദിനപത്രം തിരുവനന്തപുരം ബ്യൂറോ ചീഫ് കെ എം ബഷീറിന്റെ കുടുംബത്തിന് ആശ്വാസമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യുസഫലി.

ഭാര്യയും രണ്ട് കുഞ്ഞുങ്ങളുമടങ്ങിയ ബഷീറിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നല്‍കുമെന്ന് എം എ യൂസഫലി അറിയിച്ചു. ധാര്‍മിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച മാധ്യമ പ്രവര്‍ത്തകനെയാണ് കേരളത്തിന് നഷ്ടമായതെന്ന് അനുശോചന സന്ദേശത്തില്‍ യൂസഫലി പറഞ്ഞു.

M A Yusuffali donates ten lakh to km basheer's family, Abu Dhabi, News, Gulf, Accidental Death, World, Business Man, Compensation

അതേസമയം മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിന്റെ മരണത്തിനിടയാക്കിയ അപകടക്കേസില്‍ സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്‌തേക്കും. ശനിയാഴ്ച അര്‍ധരാത്രിയില്‍ റിമാന്‍ഡിലായ ശ്രീറാം പോലീസ് കാവലില്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ തുടരുകയാണ്. അമിതവേഗതയില്‍ ശ്രീറാമാണു വാഹനമോടിച്ചതെന്ന് പോലീസ് സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

രാത്രി പത്തരമണിയോടെ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് സ്വകാര്യ ആശുപത്രിയിലെത്തിയാണ് ശ്രീറാം വെങ്കിട്ടരാമനെ റിമാന്‍ഡ് ചെയ്തത്. ആശുപത്രിയില്‍ ചികിത്സയിലാണെന്നും ചികിത്സ തുടരണമെന്നുമുള്ള ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്നാണു സ്വകാര്യാശുപത്രിയില്‍ തന്നെ തുടരാന്‍ മജിസ്‌ട്രേറ്റ് അനുമതി നല്‍കിയത്.

ശ്രീറാമിനു കാര്യമായ പരിക്കുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പോലീസിനെ ധരിപ്പിച്ചിരിക്കുന്നത്. മജിസ്‌ട്രേറ്റ് ചോദിച്ചപ്പോഴും ചികിത്സ തുടരണമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. ആശുപത്രിയില്‍ ശ്രീറാമിന് പോലീസ് കാവലുണ്ട്. റിമാന്‍ഡ് വിവരങ്ങള്‍ പോലീസ് ജയിലില്‍ അറിയിച്ചു. ആശുപത്രിവിട്ടാല്‍ ശ്രീറാമിനെ സബ്ജയിലിലേക്കു മാറ്റും.

അപകടസമയത്ത് ശ്രീറാം മദ്യപിച്ചിരുന്നെന്നും വാഹനമോടിച്ചത് അമിതവേഗത്തിലായിരുന്നുവെന്നും പോലീസ് സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ശ്രീറാമായിരുന്നു ഡ്രൈവിങ് സീറ്റിലെന്ന് തെളിയിക്കണമെങ്കില്‍ ശ്രീറാമിന്റെ ഫിംഗര്‍ പ്രിന്റ് എടുക്കണം. ഇതിനായി ശനിയാഴ്ച പോലീസ് ആശുപത്രിയിലെത്തിയെങ്കിലും ഫിംഗര്‍ പ്രിന്റ് എടുക്കാനായില്ല.

അപകടം നടന്ന സമയത്ത് ശ്രീറാമിനൊപ്പം സുഹൃത്ത് വഫയും ഉണ്ടായിരുന്നു. ഒന്നരവര്‍ഷം മുമ്പ് ഫേസ്ബുക്കിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നത്. പ്രവാസി മോഡലാണ് വഫ. ശ്രീറാം വിളിച്ചുവരുത്തിയതിനെ തുടര്‍ന്ന് കാറുമായെത്തിയതായിരുന്നു വഫ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: M A Yusuffali donates ten lakh to km basheer's family, Abu Dhabi, News, Gulf, Accidental Death, World, Business Man, Compensation.