» » » » » » » » » പ്രളയ ദുരിത ബാധിതര്‍ക്ക് ആശ്വാസവുമായി സംസ്ഥാന സര്‍ക്കാര്‍; അടിയന്തര സഹായമായി 10,000 രൂപ നല്‍കും; മരിച്ചവരുടെ ആശ്രിതര്‍ക്ക് 4ലക്ഷം സഹായധനം

തിരുവനന്തപുരം: (www.kvartha.com 14.08.2019) കേരളത്തിലെ വെള്ളപ്പൊക്ക ബാധിതര്‍ക്ക് ആശ്വാസവുമായി സംസ്ഥാനസര്‍ക്കാര്‍. 10,000 രൂപ അടിയന്തര സഹായമായി നല്‍കും. മഴക്കെടുതിയില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് നാലു ലക്ഷം രൂപ സഹായധനവും പ്രഖ്യാപിച്ചിട്ടുണ്ട്. സഹായം ലഭിക്കേണ്ടവരുടെ പട്ടിക പ്രസിദ്ധീകരിച്ചശേഷമാകും തുക വിതരണം ചെയ്യുക.

പഞ്ചായത്ത് സെക്രട്ടറിയും റവന്യൂ ഉദ്യോഗസ്ഥനും ചേര്‍ന്ന് ഇതിനായുള്ള പട്ടിക പ്രസിദ്ധീകരിക്കും. ഇവര്‍ നല്‍കുന്ന പട്ടികയില്‍ എന്തെങ്കിലും ആക്ഷേപമുണ്ടോ എന്ന് പരിശോധിച്ചതിന് ശേഷമാകും സാമ്പത്തിക സഹായം കൈമാറുക. സാമ്പത്തിക സഹായം കൈപ്പറ്റുന്നവരില്‍ അനര്‍ഹര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനാണ് ഇത്തരമൊരു തീരുമാനമെന്നാണ് വിശദീകരണം.

Kerala governmet gave rs 10000 immediate help to flood affected people, Thiruvananthapuram, News, Trending, Rain, Compensation, Cabinet, Kerala

വെള്ളപ്പൊക്കത്തില്‍ വീടും സ്ഥലവും നഷ്ടമായവര്‍ക്ക് 10 ലക്ഷം രൂപ സര്‍ക്കാര്‍ സഹായം ലഭിക്കും. വ്യാപാരസ്ഥാപനങ്ങളുടെ നഷ്ടപരിഹാരം തീരുമാനിക്കുന്നതു മന്ത്രിസഭാ ഉപസമിതിയായിരിക്കും. വെള്ളപ്പൊക്കമേഖലയിലും തീരദേശത്തും സൗജന്യറേഷനായി 15 കിലോ അരിയും നല്‍കും. മത്സ്യത്തൊഴിലാളികള്‍ അടക്കമുള്ളവര്‍ക്കും ഇത് നല്‍കും. കേന്ദ്രത്തില്‍ നിന്നും കൂടുതല്‍ ധനസഹായം ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതിനിടെ ഉരുള്‍പൊട്ടലുണ്ടായ മലപ്പുറം കവളപ്പാറയില്‍നിന്ന് ഒരു കുട്ടിയുടേതടക്കം മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഇതോടെ മരണ സംഖ്യ 27 ആയി. ഇനി കണ്ടെത്താനുള്ളത് 32 പേരെയാണ്.

ബുധനാഴ്ച രാവിലെ ഒമ്പത് മണി വരെയുള്ള കണക്ക് അനുസരിച്ച് 95 പേര്‍ സംസ്ഥാനത്ത് പ്രളയത്തില്‍ പെട്ട് മരിച്ചിട്ടുണ്ട്. 1,218 ഇടങ്ങളിലായി 18,9567 പേര്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നുണ്ട്. പ്രളയം നേരിട്ട് ബാധിച്ചവര്‍ക്കും ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കും സര്‍ക്കാരിന്റെ അടിയന്തര സഹായം നല്‍കും.

കഴിഞ്ഞ തവണ 6,92,966 കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ അടിയന്തര സഹായമായ 10,000 രൂപ നല്‍കി. ഇത്തവണയും കാലവര്‍ഷക്കെടുതി ബാധിച്ച മേഖലയിലെ കുടംബങ്ങള്‍ക്ക് അടിയന്തര ധനസഹായം നല്‍കും.

അതേസമയം, സംസ്ഥാനത്തുണ്ടായ പ്രളയത്തിന് പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഒരു ഘടകമായെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് തടയാന്‍ സാധ്യമായ എല്ലാ പരിശോധനകളും നടത്തും. ദുരന്ത തീവ്രത വര്‍ദ്ധിപ്പിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ കണ്ടെത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ബുധനാഴ്ച വീണ്ടും മഴ തുടങ്ങി. കോഴിക്കോട് ജില്ലയുടെ മലയോര മേഖലകളിലും കനത്ത മഴ തുടരുകയാണ്. പത്തനംതിട്ട റാന്നിയില്‍ ഒരു രാത്രികൊണ്ട് പമ്പയാറും കൈവഴിയായ വലിയ തോടും നിറഞ്ഞു. കഴിഞ്ഞ തവണത്തെ പ്രളയത്തില്‍ പോലും വലിയ തോട് കരകവിഞ്ഞിരുന്നില്ല.

ചൊവ്വാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് തുടങ്ങിയ മഴയിലാണ് ജലനിരപ്പ് ഉയര്‍ന്നത്. പമ്പയാറിലും തോടുകളിലും കഴിഞ്ഞദിവസം കാല്‍ ഭാഗം മാത്രമേ വെള്ളം ഉണ്ടായിരുന്നുള്ളു. പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാന പാതയിലേക്കു വെള്ളം കയറിത്തുടങ്ങി. റാന്നിയില്‍ ഇപ്പോഴും മഴ തുടരുന്നു.

കഴിഞ്ഞ വര്‍ഷം ഈ സമയം തോടുകളിലും പുഴയിലും ഇതേ ജലനിരപ്പായിരുന്നു. പാലയില്‍ മീനച്ചിലാര്‍ കരകവിഞ്ഞതിനെ തുടര്‍ന്ന് ഈരാറ്റുപേട്ട പാല റോഡില്‍ വെള്ളം കയറി. മണിമലയാറ്റിലും ജലനിരപ്പ് ഉയരുകയാണ്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ബുധനാഴ്ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala governmet gave rs 10000 immediate help to flood affected people, Thiruvananthapuram, News, Trending, Rain, Compensation, Cabinet, Kerala.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal