Follow KVARTHA on Google news Follow Us!
ad

ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാന്റെ പടയൊരുക്കം; ലഡാക്ക് അതിര്‍ത്തിയില്‍ പോര്‍വിമാനങ്ങള്‍ വിന്യസിച്ചു; ചുട്ടമറുപടിക്കായി ഒരുങ്ങിക്കോളൂ എന്ന് ഇന്ത്യയുടെ മുന്നറിയിപ്പ്

ഇന്ത്യയ്‌ക്കെതിരെ പടയൊരുക്കത്തിനിങങ്ങി പാകിസ്ഥാന്‍Karachi, News, Trending, Gun Battle, Flight, Pakistan, Kashmir, World, Warning,
കറാച്ചി: (www.kvartha.com 12.08.2019) ഇന്ത്യയ്‌ക്കെതിരെ പടയൊരുക്കത്തിനിറങ്ങി പാകിസ്ഥാന്‍. യുദ്ധസന്നാഹത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ലഡാക്ക് അതിര്‍ത്തിയില്‍ പോര്‍വിമാനങ്ങള്‍ വിന്യസിച്ചു. എന്നാല്‍ പാകിസ്ഥാന്റെ ഓരോ നീക്കങ്ങളും സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ് ഇന്ത്യ. തങ്ങള്‍ക്കെതിരെ യുദ്ധത്തിനിറങ്ങുന്ന പാകിസ്ഥാനോട് ചുട്ടമറുപടിക്കായി ഒരുങ്ങിക്കോളൂ എന്ന് ഇന്ത്യ മുന്നറിയിപ്പുനല്‍കി.

ഇന്ത്യന്‍ കേന്ദ്രഭരണ പ്രദേശമായ ലഡാക്കിനോട് ചേര്‍ന്നുള്ള സ്‌കര്‍ദു എയര്‍ ബേസിലാണ് പാക് വിമാനങ്ങള്‍ കാണപ്പെട്ടത്. സി 130 എന്ന് പേരുള്ള മൂന്ന് ട്രാന്‍സ്പോര്‍ട്ട് വിമാനങ്ങളാണ് പാകിസ്ഥാന്‍ ലഡാക്കില്‍ ഇറക്കിയതെന്നും അറിയാന്‍ കഴിഞ്ഞു. പോര്‍ വിമാനങ്ങള്‍ക്ക് ആവശ്യമുള്ള പടക്കോപ്പുകള്‍ വഹിക്കുന്ന തരത്തിലുള്ള വിമാനങ്ങളാണിവ.

Kashmir: Pakistan tries to isolate India over Article 370, gets a reality check, Karachi, News, Trending, Gun Battle, Flight, Pakistan, Kashmir, World, Warning

ഈ എയര്‍ ബേസില്‍ ഇത്തരത്തില്‍ ഏതാനും വിമാനങ്ങള്‍ പാകിസ്ഥാന്‍ ഇറക്കിയിട്ടുണ്ട്. അധികം വൈകാതെ പാകിസ്ഥാന്റെ പോര്‍ വിമാനങ്ങളായ ജെ.എഫ് 17 ഫൈറ്റര്‍ ഇവിടേക്ക് എത്തുമെന്നും അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. തങ്ങളുടെ പടക്കോപ്പുകളും വിമാനങ്ങളും ഉപയോഗിച്ച് പാകിസ്ഥാന്‍ ഒരു വ്യോമയുദ്ധത്തിന് തയ്യാറെടുക്കുന്നുവെന്ന തരത്തിലുള്ള വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. ഇതിന്റെ ഒരുക്കം മാത്രമാണ് ഇപ്പോള്‍ നടക്കുന്നതെന്നാണ് വിവരം.

പാകിസ്ഥാന്റെ പ്രധാന വ്യോമ താവളമാണ് ലഡാക്കിനോട് ചേര്‍ന്ന് കിടക്കുന്ന സ്‌കര്‍ദു എയര്‍ ബേസ്. ഇന്ത്യയ്ക്കെതിരെ ഉള്ള സൈനിക ഓപ്പറേഷനുകള്‍ക്ക് പാകിസ്ഥാന്‍ ഈ വ്യോമ താവളത്തെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് മാറ്റാനുള്ള ഇന്ത്യയുടെ തീരുമാനത്തില്‍ പാകിസ്ഥാന് കടുത്ത എതിര്‍പ്പുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് അതിര്‍ത്തിയിലെ ഇപ്പോഴത്തെ ഈ സേനാ വിന്യാസം എന്നാണ് കരുതുന്നത്. പാകിസ്ഥാന്‍ സൈന്യത്തിന്റെ നീക്കങ്ങള്‍ ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ സസൂക്ഷ്മം നിരീക്ഷിച്ച് വരികയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kashmir: Pakistan tries to isolate India over Article 370, gets a reality check, Karachi, News, Trending, Gun Battle, Flight, Pakistan, Kashmir, World, Warning.