Follow KVARTHA on Google news Follow Us!
ad

പരിഗണിക്കാന്‍ പോലും സാധിക്കില്ല; കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെതിരെ ഹര്‍ജി നല്‍കിയ ആളെ രൂക്ഷമായി വിമര്‍ശിച്ച് ഹര്‍ജി തള്ളി സുപ്രീംകോടതി

കശ്മീര്‍ വിഷയത്തില്‍ ഹര്‍ജിക്കാരനെ രൂക്ഷമായി വിമര്‍ശിച്ച്New Delhi, News, Politics, Trending, Jammu, Kashmir, President, Supreme Court of India, Criticism, National,
ന്യൂഡെല്‍ഹി: (www.kvartha.com 16.08.2019) കശ്മീര്‍ വിഷയത്തില്‍ ഹര്‍ജിക്കാരനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. അനുച്ഛേദം 370 റദ്ദാക്കിയതിനെതിരെയുള്ള ഹര്‍ജിയിലാണ് കോടതിയുടെ വിമര്‍ശനം. രാഷ്ട്രപതിയുടെ വിജ്ഞാപനത്തിലൂടെ പ്രത്യേകപദവി ഇല്ലാതാക്കിയത് ഭരണഘടനാ വിരുദ്ധമാണെന്ന വാദവുമായി അഭിഭാഷകനായ എം.എല്‍.ശര്‍മ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ വിമര്‍ശനം. ഇതേകാര്യം ഉന്നയിച്ച് ജമ്മു കശ്മീരില്‍ നിന്നുള്ള നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടിയും ഹര്‍ജി നല്‍കിയിരുന്നു.

ഹര്‍ജി പരിഗണിക്കാന്‍ പോലും അര്‍ഹമല്ലെന്ന് പറഞ്ഞ സുപ്രീം കോടതി മറ്റു ഹര്‍ജികളിലും പിഴവുകളുണ്ടെന്ന് കണ്ടെത്തി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ പ്രത്യേക ബഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്. എന്ത് ഹര്‍ജിയാണ് താങ്കള്‍ സമര്‍പ്പിച്ചത്. വായിച്ചിട്ട് ഒന്നും മനസ്സിലായില്ലെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ വിമര്‍ശനം.

Kashmir LIVE: Landlines likely to be Operational Soon, Internet Blackout May Continue for Few More Days, New Delhi, News, Politics, Trending, Jammu, Kashmir, President, Supreme Court of India, Criticism, National

അതിനിടെ, കശ്മീരിലെ നിയന്ത്രണങ്ങള്‍ അടുത്ത ദിവസങ്ങളില്‍ തന്നെ നീക്കുമെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. കശ്മീരില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ എത്രയും പെട്ടെന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം അറിയിച്ചത്.

ഇതിന് മറുപടിയായി കശ്മീരിലെ സ്ഥിതിഗതികള്‍ മെച്ചപ്പെട്ടുവരികയാണെന്നും സുപ്രീം കോടതി സുരക്ഷാ സംവിധാനങ്ങളെ വിശ്വസിക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു. പ്രതിസന്ധിയെ തുടര്‍ന്ന് അടച്ചിട്ട കശ്മീരിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളും വിദ്യാലയങ്ങളും തിങ്കളാഴ്ച തുറക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

അതിനിടെ ജമ്മു കശ്മീരില്‍ മാധ്യമങ്ങള്‍ക്ക് സ്വാതന്ത്ര്യമില്ലെന്ന ആരോപണം കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ നിഷേധിച്ചു. കശ്മീര്‍ ടൈംസിന്റെ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ അനുരാധ ബാസിന്‍ നല്‍കിയ ഹര്‍ജിയിലാണ് കശ്മീരിലെ വിനിമയ സംവിധാനങ്ങളെല്ലാം തകരാറിലാണെന്നും അതിനാല്‍ പത്രത്തിന്റെ പ്രാദേശിക പ്രസിദ്ധീകരണവും റിപ്പോര്‍ട്ടിങ്ങും പ്രതിസന്ധിയിലാണെന്നും പറഞ്ഞിരിക്കുന്നത്.

എന്നാല്‍ കശ്മീര്‍ ടൈംസ് ജമ്മുവില്‍ നിന്നാണ് പ്രസിദ്ധീകരിക്കുന്നതെന്നും അവിടെ നിയന്ത്രണങ്ങളൊന്നും നിലവിലില്ലെന്നും അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ വ്യക്തമാക്കി. തുടര്‍ന്ന് മാധ്യമവിലക്ക് ഉള്‍പ്പെടെയുള്ള മറ്റു ഹര്‍ജികള്‍ പിന്നീട് പരിഗണിക്കാനായി മാറ്റി. എന്നാല്‍ തീയതി അറിയിച്ചിട്ടില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kashmir LIVE: Landlines likely to be Operational Soon, Internet Blackout May Continue for Few More Days, New Delhi, News, Politics, Trending, Jammu, Kashmir, President, Supreme Court of India, Criticism, National.