Follow KVARTHA on Google news Follow Us!
ad

കശ്മീര്‍: ഇന്ത്യയുമായുള്ള വ്യാപാര ബന്ധം നിര്‍ത്തിവെക്കാനൊരുങ്ങി പാകിസ്താന്‍; ഇന്ത്യയിലെ പാക് അംബാസിഡറെ തിരിച്ചുവിളിച്ച് പാകിസ്താനിലെ ഇന്ത്യന്‍ അംബാസിഡറെ പുറത്താക്കുമെന്ന് പാക് വിദേശകാര്യമന്ത്രി

ജമ്മു-കശ്മീരിന് പ്രത്യേക പദവി നല്‍കിയ ഭരണഘടനയുടെ 370ാം വകുപ്പ് റദ്ദാക്കിയ World, Pakistan, Lahore, Kashmir, News,
ലാഹോര്‍: (www.kvartha.com 07.08.2019) ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കിയ ഭരണഘടനയുടെ 370ാം വകുപ്പ് റദ്ദാക്കിയ നടപടിയില്‍ പ്രതിഷേധിച്ച് ഇന്ത്യയുമായുള്ള വ്യാപാര ബന്ധം നിര്‍ത്തിവെക്കുമെന്ന് പാകിസ്താന്‍ അറിയിച്ചു. പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ ദേശീയ സുരക്ഷാ സമിതിയിലാണ് ഇക്കാര്യം അറിയിച്ചത്.

ഇന്ത്യയിലെ അംബാസിഡറെ പാകിസ്താന്‍ തിരിച്ചുവിളിക്കും. പാകിസ്താനിലെ ഇന്ത്യന്‍ അംബാസിഡറെ പുറത്താക്കുകയും ചെയ്യുമെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേശി അറിയിച്ചു. കശ്മീര്‍ പ്രശ്‌നം യുഎന്നില്‍ ഉന്നയിക്കാനും പാകിസ്താന്‍ തീരുമാനിച്ചിട്ടുണ്ട്.

ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കിയ ഭരണഘടനയുടെ 370ാം വകുപ്പ് കേന്ദ്രസര്‍ക്കാര്‍ എടുത്തു കളഞ്ഞത് തിങ്കളാഴ്ചയാണ്. ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളാക്കി കശ്മീരിനെ മാറ്റുന്ന ബില്ലും അവതരിപ്പിച്ചിരുന്നു.



Keywords: World, Pakistan, Lahore, Kashmir, News, Kashmir dispute: Pakistan downgrades ties with India