Follow KVARTHA on Google news Follow Us!
ad

കര്‍ണാടകയില്‍ 17 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു; വിമതര്‍ അയോഗ്യരാക്കപ്പെട്ടതിനാല്‍ ബാക്കിയുള്ളവര്‍ക്കായി കാത്തിരിപ്പ്

കര്‍ണാടകയില്‍ 17 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ വച്ച Karnataka, National, Bangalore, News, Politics, Government, BJP, Karnataka; 17 Ministers Take Oath
ബെംഗളൂരു: (www.kvartha.com 20.08.2019) കര്‍ണാടകയില്‍ 17 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ വച്ച നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ വാജുഭായ് വാലയാണ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍, മുന്‍ ഉപമുഖ്യമന്ത്രിമാരായ ആര്‍ അശോക, കെഎസ് ഈശ്വരപ്പ, മുന്‍മന്ത്രി ബി ശ്രീരാമലു തുടങ്ങിയവര്‍ മന്ത്രിസഭയിലുണ്ട്.

ജൂലൈ 26ന് യെദ്യൂരപ്പ മുഖ്യമന്ത്രിയായി അധികാരമേറ്റിരുന്നെങ്കിലും മന്ത്രിസഭ രൂപീകരിച്ചിരുന്നില്ല. നിയമസഭയുടെ അംഗബലമനുസരിച്ച് 34 പേരെ മന്ത്രിസഭയിലുള്‍പ്പെടുത്താം. എന്നാല്‍ അയോഗ്യരാക്കപ്പെട്ട വിമത എംഎല്‍എമാരുടെ കാര്യത്തില്‍ തീരുമാനമാകുന്നതുവരെ കാത്തിരിക്കാനാണ് ബിജെപിയുടെ തീരുമാനം.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Karnataka, National, Bangalore, News, Politics, Government, BJP, Karnataka; 17 Ministers Take Oath