Follow KVARTHA on Google news Follow Us!
ad

കണ്ണൂരില്‍ കോര്‍പറേഷന്‍ ഭരണം നഷ്ടപ്പെട്ട എല്‍ഡിഎഫ് അതേ നാണയത്തില്‍ തിരിച്ചടിക്കുന്നു, പി കെ രാഗേഷിനെതിരെയും അവിശ്വാസ പ്രമേയ നോട്ടീസ്

കണ്ണൂര്‍ കോര്‍പറേഷന്‍ ഭരണം നഷ്ടപ്പെട്ട എല്‍ഡിഎഫ് അതേ നാണയത്തില്‍ തിരിച്ചടിക്കുന്നു. മറുകണ്ടം ചാടിയ ഡെപ്യൂട്ടി മേയര്‍ പി കെ രാഗേഷിനെതിരെ അവിശ്വാസപ്രമേയത്തിന് എKerala, Kannur, News, LDF, Notice, Politics, Kannur: LDF issued no confidence motion against PK Ragesh
കണ്ണൂര്‍: (www.kvartha.com 19.08.2019) കണ്ണൂര്‍ കോര്‍പറേഷന്‍ ഭരണം നഷ്ടപ്പെട്ട എല്‍ഡിഎഫ് അതേ നാണയത്തില്‍ തിരിച്ചടിക്കുന്നു. മറുകണ്ടം ചാടിയ ഡെപ്യൂട്ടി മേയര്‍ പി കെ രാഗേഷിനെതിരെ അവിശ്വാസപ്രമേയത്തിന് എല്‍ഡിഎഫ് നോട്ടീസ് നല്‍കി. ജില്ലാകലക്ടര്‍ ടി വി സുഭാഷിന് തിങ്കളാഴ്ച രാവിലെ കലക്‌ട്രേറ്റില്‍ വെച്ചാണ് എല്‍ഡിഎഫ് നേതാക്കളായ എന്‍ ബാലകൃഷ്ണന്‍, വെള്ളോറ രാജന്‍ എന്നിവരുടെ നേതൃത്വത്തില്‍ അവിശ്വാസ പ്രമേയ നോട്ടിസ് നല്‍കിയത്.

എല്‍ഡിഎഫ് മേയര്‍ ഇ പി ലതയ്‌ക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം കഴിഞ്ഞ ദിവസം വിജയിച്ചതിനെ തുടര്‍ന്ന് എല്‍ഡിഎഫിന് കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഭരണം നഷ്ടമായിരുന്നു. എല്‍ഡിഎഫിനൊപ്പം നിന്ന കോണ്‍ഗ്രസ് വിമതന്‍ പി കെ രാഗേഷിന്റെ പിന്‍ബലത്തിലായിരുന്നു മുന്നണി കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഭരിച്ചിരുന്നത്. പി കെ രാഗേഷ് വീണ്ടും കളം മാറിച്ചവിട്ടി യുഡിഎഫിനൊപ്പം തന്നെ പോയതോടെ, എല്‍ഡിഎഫിന് ഭരണം നഷ്ടമായി.

കോര്‍പറേഷനില്‍ എല്‍ഡിഎഫ് ഭരണം വീണുവെങ്കിലും ഡെപ്യൂട്ടി മേയര്‍ സ്ഥാനത്ത് പി കെ രാഗേഷ് തന്നെ തുടരുമെന്ന് യുഡിഎഫ് വ്യക്തമാക്കിയിരുന്നു. ഇതിനെതിരായാണ് എല്‍ഡിഎഫ് അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. യുഡിഎഫ് അവിശ്വാസപ്രമേയം കൊണ്ടുവന്നത് പി കെ രാഗേഷടക്കമുള്ള ഭരണസമിതിക്കെതിരെയാണ്. മേയര്‍ക്ക് സ്ഥാനം നഷ്ടമായെങ്കില്‍ സ്വാഭാവികമായും പി കെ രാഗേഷിനും അധികാരം നഷ്ടമാകുമെന്ന് എല്‍ഡിഎഫ് വാദിച്ചിരുന്നു. പി കെ രാഗേഷിന്റെ നിലപാട് വഞ്ചനയാണെന്ന് പറഞ്ഞ സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍  ഉടന്‍ തന്നെ അവിശ്വാസപ്രമേയം കൊണ്ടുവരുമെന്ന് വ്യക്തമാക്കിയിരുന്നു.

ഭരണം മാറാന്‍ ഒരു വര്‍ഷം മാത്രം ശേഷിക്കേയാണ്, മേയര്‍ ഇ പി ലതയ്‌ക്കെതിരെ യുഡിഎഫ് അവിശ്വാസപ്രമേയം കൊണ്ടുവന്നത്. അവിശ്വാസപ്രമേയത്തിനെ അനുകൂലിച്ച് 28 പേര്‍ വോട്ട് ചെയ്തപ്പോള്‍ എതിര്‍ത്തത് 26 പേര്‍ മാത്രമാണ്.



Keywords: Kerala, Kannur, News, LDF, Notice, Politics, Kannur: LDF issued no confidence motion against PK Ragesh