Follow KVARTHA on Google news Follow Us!
ad

ഓപ്പറേഷന്‍ കൊക്കൂണ്‍ ദൗത്യസംഘത്തിന്റെ തലവന്‍ ജമ്മു കശ്മീര്‍ ലെഫ്.ഗവര്‍ണര്‍ പദവിയിലേക്കൊ?

സംസ്ഥാന പദവി എടുത്തുകളഞ്ഞ് പുതുതായി രൂപീകരിച്ച കേന്ദ്ര ഭരണ പ്രദേശമായ ജമ്മു കശ്മീരിന്റെ ലഫ്റ്റനന്റ് ഗവര്‍ണര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നവരില്‍ വിരമിച്ച ഐ പി എസ് ഉദ്യോഗസ്ഥന്‍ വിജയകുമാറും. മലയാളിയായ വിജയകുമാര്‍ News, India, New Delhi, Jammu, IPS Officer, Palakkad, Retired Officer, CRPF I.G, Jammu and Kashmir Lt. Governor: Vijayakumar to be Appointed Chief
ന്യൂഡല്‍ഹി: (www.kvartha.com 10.08.2019) സംസ്ഥാന പദവി എടുത്തുകളഞ്ഞ് പുതുതായി രൂപീകരിച്ച കേന്ദ്ര ഭരണ പ്രദേശമായ ജമ്മു കശ്മീരിന്റെ ലഫ്റ്റനന്റ് ഗവര്‍ണര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നവരില്‍ വിരമിച്ച ഐ പി എസ് ഉദ്യോഗസ്ഥന്‍ വിജയകുമാറും. മലയാളിയായ വിജയകുമാര്‍ പാലക്കാട് കൊല്ലങ്കോട് സ്വദേശിയാണ്.

News, India, New Delhi, Jammu, IPS Officer, Palakkad, Retired Officer, CRPF I.G, Jammu and Kashmir Lt. Governor: Vijayakumar to be Appointed Chief

ഭീകര വിരുദ്ധ ഓപ്പറേഷന്‍ വിദഗ്ധനായി അറിയപ്പെട്ടിരുന്ന വിജയകുമാര്‍ നിലവില്‍ ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന്റെ ഉപദേഷ്ടാവാണ്. കശ്മീര്‍ താഴ്‌വരയിലെ ബിഎസ്എഫ് ഐജിയായും വിജയകുമാര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

തമിഴ്‌നാട് കേഡറിലെ 1975 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനായ വിജയകുമാര്‍ തമിഴ്‌നാടിനെ വിറപ്പിച്ച ചന്ദനക്കടത്തുകള്ളന്‍ വീരപ്പനെ വധിച്ച ദൗത്യസംഘത്തിന്റെ തലവനായിരുന്നു. ദൗത്യസേന തയാറാക്കിയ ഓപ്പറേഷന്‍ കൊക്കൂണ്‍ 2004 ഒക്ടോബര്‍ 18നാണ് വീരപ്പനെ വധിച്ചത്.

വിജയ് കുമാറിന് പുറമെ ഇന്റലിജന്‍സ് ബ്യൂറോ ഡയറക്ടറായ ദിനേശ്വര്‍ ശര്‍മയുടെ പേരും കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. രാജ്യത്തെ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയായ കിരണ്‍ ബേദിയെ ആണ് മോദി സര്‍ക്കാര്‍ പുതുച്ചേരി ലഫ്റ്റനന്റ് ഗവര്‍ണറാക്കിയത്. പിന്നീട് അവരും പുതുച്ചേരി മന്ത്രിമാരും തമ്മിലുണ്ടായ അഭിപ്രായ വിത്യാസങ്ങളും വാര്‍ത്തയായിരുന്നു.

2010ല്‍ ചത്തീസ്ഗഡിലെ ദന്തേവാഡയില്‍ നക്‌സലൈറ്റ് ആക്രമണത്തില്‍ 75 സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടതിന് ശേഷം സര്‍ക്കാര്‍ വിജയകുമാറിനെ സിആര്‍പിഎഫ് ഐജിയായി നിയമിച്ചിരുന്നു. പിന്നീട് പ്രദേശത്ത് നക്‌സല്‍ വേട്ടയ്ക്ക് നേതൃത്വം നല്‍കിയതും വിജയകുമാര്‍ ഐപിഎസ് തന്നെയായിരുന്നു.

ആഭ്യന്തരം, വനം, ആരോഗ്യം, വിദ്യാഭ്യാസം, പരിസ്ഥിതിവിജ്ഞാനം, കായിക യുവജനക്ഷേമം, സിവില്‍ ഏവിയേഷന്‍, എസ്‌റ്റേറ്റ് ആന്റ് ഇന്‍ഫോര്‍മേഷന്‍ എന്നീ വകുപ്പുകളില്‍ ഉയര്‍ന്ന സ്ഥാനത്ത് പ്രവര്‍ത്തിച്ച് പരിചയമുള്ളയാളാണ് വിജയകുമാര്‍ എന്നൊരു പ്രത്യേകതയും ഉണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, India, New Delhi, Jammu, IPS Officer, Palakkad, Retired Officer, CRPF I.G, Jammu and Kashmir Lt. Governor: Vijayakumar to be Appointed Chief