Follow KVARTHA on Google news Follow Us!
ad

വണ്‍ രാഖി ഫോര്‍ സഞ്ജീവ് ഭട്ട് ക്യാംപയിന് രാജ്യവ്യാപക പ്രതികരണം; രക്ഷാബന്ധന് മുന്നോടിയായി ജയിലിലെത്തിയത് 30000 രാഖികള്‍, സഹോദരിമാരുടെ പിന്തുണയ്ക്ക് നന്ദിയറിച്ച് കുടുംബം

വണ്‍ രാഖി ഫോര്‍ സഞ്ജീവ് ഭട്ട് ക്യാംപയിന് ശക്തിപകര്‍ന്ന് രാജ്യവ്യാപക പ്രതികരണം. രക്ഷാബന്ധന്‍ ആഘോഷങ്ങള്‍ക്ക് News, National, Jail, Central Jail, Government, Gujarat, Court, Jailed ex ips officer sanjiv bhatt gets over 30000 rakhis
ദില്ലി: (www.kvartha.com 13.08.2019) വണ്‍ രാഖി ഫോര്‍ സഞ്ജീവ് ഭട്ട് ക്യാംപയിന് ശക്തിപകര്‍ന്ന് രാജ്യവ്യാപക പ്രതികരണം. രക്ഷാബന്ധന്‍ ആഘോഷങ്ങള്‍ക്ക് മുന്നോടിയായി ജയിലില്‍ കഴിയുന്ന മുന്‍ ഐപിഎസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിനെ തേടിയെത്തിയത് മുപ്പതിനായിരം രാഖികള്‍. ക്യാംപയിന്‍ ആരംഭിച്ച് ഒരു ദിവസം പിന്നിട്ടതോടെയാണ് 30000 രാഖികള്‍ സഞ്ജീവ് ഭട്ടിനായി എത്തിയത്. കത്വ കേസിലെ അഭിഭാഷകയായ ദീപിക രജാവതാണ് വണ്‍ രാഖി ഫോര്‍ സഞ്ജീവ് ഭട്ട് എന്ന ക്യാംപയില്‍ ആരംഭിച്ചത്. സഹോദരിമാരുടെ പിന്തുണയ്ക്ക് കുടുംബം നന്ദിയറിച്ചു


ഗുജറാത്ത് കലാപ കേസില്‍ നരേന്ദ്ര മോദിക്കെതിരെ റിപ്പോര്‍ട്ട് നല്‍കിയ പോലീസ് ഉദ്യോഗസ്ഥനാണ് സഞ്ജീവ് ഭട്ട്. കലാപത്തെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത പ്രഭുദാസ് എന്നയാള്‍ ജയില്‍മോചിതനായതിന് പിന്നാലെ മരിച്ചിരുന്നു. ഈ കേസിലാണ് സഞ്ജീവ് ഭട്ടിന് ജയില്‍ ശിക്ഷ വിധിച്ചത്. ചോദ്യം ചെയ്യലിനിടെ മര്‍ദ്ദനമേറ്റാണ് പ്രഭുദാസ് മരിച്ചതെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, National, Jail, Central Jail, Government, Gujarat, Court, Jailed ex ips officer sanjiv bhatt gets over 30000 rakhis