മീററ്റ്: (www.kvartha.com 20.08.2019) തനിക്ക് കഴിക്കാനായി ഭാര്യ ലഡു മാത്രം നല്‍കുന്നതിനാല്‍ വിവാഹമോചനം അനുവദിക്കണമെന്നാവശ്യപ്പെട്ട് യുവാവ് കോടതിയെ സമീപിച്ചു. കഴിഞ്ഞദിവസം മീററ്റിലാണ് ഭാര്യയ്‌ക്കെതിരെ വിചിത്രമായ പരാതിയുമായി യുവാവ് കോടതിയിലെത്തിയത്.
ഒരു സിദ്ധന്റെ ഉപദേശപ്രകാരമാണ് ഭാര്യ തനിക്ക് ഭക്ഷണമായി ലഡു മാത്രം നല്‍കുന്നതെന്നാണ് യുവാവിന്റെ പരാതി. ഉത്തര്‍പ്രദേശിലെ മീററ്റ് സ്വദേശിയായ യുവാവാണ് കുടുംബ കോടതിയില്‍ പരാതിയുമായെത്തിയത്.
രാവിലെയും രാത്രിയും നാല് ലഡു വീതമാണ് യുവാവിന്റെ ഭാര്യ കഴിക്കാനായി നല്‍കിയിരുന്നത്. മറ്റ് ഭക്ഷണം നല്‍കുകയോ കഴിക്കാന്‍ അനുവദിക്കുകയോ ചെയ്യുന്നില്ലെന്നും യുവാവ് പറഞ്ഞു. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് പത്ത് കൊല്ലമായി. ദമ്പതിമാര്‍ക്ക് മൂന്ന് കുട്ടികളുമുണ്ട്.
എന്നാല്‍ കഴിഞ്ഞ കുറച്ചുകാലമായി അസുഖബാധിതനാണ് യുവാവ്. ഭര്‍ത്താവിന്റെ രോഗം മാറാനുള്ള മാര്‍ഗം തേടി സമീപിച്ച യുവതി ഒരു സിദ്ധനെ സമീപിച്ചു. ഭര്‍ത്താവിന് ദിവസേന രണ്ടുനേരം ലഡു മാത്രം നല്‍കാനായിരുന്നു സിദ്ധന്‍ ഭാര്യയ്ക്ക് നല്‍കിയ ഉപദേശം. തനിക്കിനി ഭാര്യയുടെ പീഡനം സഹിക്കാനാവില്ലെന്നും വിവാഹമോചനം വേണമെന്നും യുവാവ് കോടതിയെ ധരിപ്പിച്ചു.
എന്തായാലും കോടതിയുടെ കൗണ്‍സിലിങ് പാനല്‍ യുവാവിന്റെ വിചിത്രമായ ആവശ്യം കേട്ട് എന്തുചെയ്യണമെന്നറിയാതെ ആകെ കുഴങ്ങിയ അവസ്ഥയിലാണ്. ദമ്പതിമാരെ കൗണ്‍സിലിങ്ങിന് വിധേയരാക്കാമെങ്കിലും യുവതിയെ അന്ധവിശ്വാസത്തില്‍ നിന്ന് മോചിപ്പിക്കാനാവില്ലെന്ന് പാനല്‍ പറയുന്നു. ലഡു കഴിച്ചാല്‍ മാത്രമേ ഭര്‍ത്താവിന്റെ അസുഖം മാറുകയുള്ളൂവെന്ന യുവതിയുടെ വിശ്വാസം മാറ്റാനാവില്ലെന്ന നിസ്സഹായതയും പാനല്‍ പ്രകടിപ്പിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Indian man gets overdose of 'laddoos', seeks divorce, News, Humor, Court, Food, Complaint, National.