» » » » » » » » » വിവാഹം കഴിഞ്ഞ് 25 വര്‍ഷം, ഒരു മകനുമുണ്ട്; വീട്ടിലേക്ക് വേണ്ട സാധനങ്ങളും പറയാനുള്ളതും ഒരു നോട്ടുബുക്കില്‍ എഴുതും; ഭര്‍ത്താവ് തന്നോട് സംസാരിക്കുന്നില്ലെന്ന പരാതിയുമായി വീട്ടമ്മ

കൊച്ചി: (www.kvartha.com 04.08.2019) വിവാഹത്തിന് ശേഷം 25 വര്‍ഷം ഒരുമിച്ച് കഴിഞ്ഞിട്ടും ഭര്‍ത്താവ് തന്നോട് സംസാരിക്കുന്നില്ലെന്ന പരാതിയുമായി വീട്ടമ്മ. വനിത കമ്മീഷന് മുന്നിലാണ് വീട്ടമ്മ ഭര്‍ത്താവിനെതിരെ ഇത്തരമൊരു വിചിത്രമായ പരാതിയുമായി എത്തിയത്. എറണാകുളം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അദാലത്തിലാണ് പരാതി ലഭിച്ചത്.

വീട്ടിലേക്ക് വേണ്ട സാധനങ്ങള്‍ ഒരു നോട്ടുബുക്കില്‍ എഴുതും. പറയാനുള്ള കാര്യങ്ങളും എഴുതിവയ്ക്കും. ഇത് വായിച്ച് വീട്ടിലേക്ക് വേണ്ടുന്ന സാധനങ്ങള്‍ ഭര്‍ത്താവ് വീട്ടില്‍ എത്തിക്കും. ഇതാണ് പതിവായി തുടരുന്നതെന്നും വീട്ടമ്മ പറഞ്ഞു. അതേസമയം കമ്മീഷന്‍ സിറ്റിങ്ങിലാണ് തങ്ങള്‍ക്ക് പരസ്പരം സംസാരിക്കാനുള്ള അവസരം ലഭിക്കുന്നതെന്ന് ഭര്‍ത്താവ് പറഞ്ഞു. ഇവരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കിയ കമ്മീഷന്‍ ഇരുവരോടും പെട്ടെന്നുതന്നെ കൗണ്‍സിലിങിന് വിധേയരാകാന്‍ ആവശ്യപ്പെട്ടു.

House wife filed complaint in women commission against husband in Kochi, Kochi, News, Complaint, Humor, House Wife, Lifestyle & Fashion, Kerala

ദമ്പതികള്‍ക്ക് ഒരു മകനുണ്ട്. ഇയാള്‍ ഒരു സ്വകാര്യ കമ്പനിയില്‍ എഞ്ചിനീയറിംഗ് ട്രെയിനിയാണ്. ദമ്പതികളുടെ പ്രശ്‌നം മനസിലാക്കിയ വനിതാ കമ്മിഷന്‍ ഇരുവരേയും ഉപദേശിച്ചത് ഇങ്ങനെയാണ്;

നിങ്ങള്‍ ഒരിക്കലും മകന് മാതൃകയാകില്ല. വിവാഹപ്രായമെത്തിയ ഏകമകനെ ഇരുവരും മറക്കുകയാണെന്നും എത്രയും പെട്ടെന്ന് അവനെ വിവാഹം കഴിപ്പിച്ച് മാറ്റി താമസിപ്പിക്കണമെന്നും മകന്റെ വിവാഹം കഴിഞ്ഞ് സംസാരിക്കാന്‍ ആളില്ലാതെ ഒറ്റയ്ക്കാകുമ്പോള്‍ പ്രശ്നം തീരുമെന്നും വനിതാ കമ്മീഷന്‍ ഗുണദോഷിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: House wife filed complaint in women commission against husband in Kochi, Kochi, News, Complaint, Humor, House Wife, Lifestyle & Fashion, Kerala.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal