Follow KVARTHA on Google news Follow Us!
ad

കനത്തമഴ: എറണാകുളം ജില്ലയില്‍ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ചയും അവധി

മഴ ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ എറണാകുളം ജില്ലയിലെThiruvananthapuram, News, Rain, Trending, Holidays, Education, school, Kerala,
തിരുവനന്തപുരം: (www.kvartha.com 13.08.2019) മഴ ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ എറണാകുളം ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബുധനാഴ്ച ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. സിബിഎസ്ഇ, ഐസിഎസ്ഇ തുടങ്ങിയ എല്ലാ സിലബസുകളിലുമുള്ള സ്‌കൂളുകള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങള്‍, അങ്കണവാടികള്‍ എന്നിവയ്ക്കും അവധി ബാധകമായിരിക്കും.

എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ ചൊവ്വാഴ്ച രാവിലെ മുതല്‍ മഴയാണ്. ദുരന്ത മേഖലകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. വയനാട് മേപ്പാടിയിലെത്തിയ മുഖ്യമന്ത്രി ദുരിതാശ്വാസ ക്യാംപുകള്‍ സന്ദര്‍ശിച്ചു. പിന്നീട് മലപ്പുറത്തേക്കു പോയി. അതിനിടെ മലപ്പുറം കവളപ്പാറയില്‍നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി. ഇവിടെനിന്ന് ഇതുവരെ 20 മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

 Holiday announced for educational institutions due to rain, Thiruvananthapuram, News, Rain, Trending, Holidays, Education, School, Kerala

ഇനി കണ്ടെത്താനുള്ളത് 39 പേരെയാണ്. ആലപ്പുഴ മണ്ണഞ്ചേരിയില്‍ വെള്ളക്കെട്ടില്‍ വീണ് ഒരാള്‍ മരിച്ചു. തൃശൂര്‍ വെങ്കിടങ്ങില്‍ കോള്‍പാടത്ത് ഒഴുക്കില്‍പെട്ടു യുവതി മരിച്ചു. പുളിക്കല്‍ നാസറിന്റെ ഭാര്യ റസിയ ആണു മരിച്ചത്. ഇതോടെ മഴക്കെടുതിയില്‍ സംസ്ഥാനത്തെ മരണസംഖ്യ 92 ആയി. കോട്ടയം ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ നാല് വില്ലേജുകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. തിക്കോയി, പൂഞ്ഞാര്‍, തലനാട്, തെക്കേക്കര വില്ലേജുകളിലാണു ജാഗ്രത നിര്‍ദേശം നല്‍കിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Holiday announced for educational institutions due to rain, Thiruvananthapuram, News, Rain, Trending, Holidays, Education, School, Kerala.