Follow KVARTHA on Google news Follow Us!
ad

ഹിന്ദു പാകിസ്ഥാന്‍ പരാമര്‍ശത്തില്‍ ഒരു വര്‍ഷത്തിന് ശേഷം ശശി തരൂര്‍ എംപിക്കെതിരെ കോടതിയുടെ അറസ്റ്റ് വാറന്റ്

കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂരിനെതിരെ കോടതിയുടെ അറസ്റ്റ് വാറന്റ് News, National, Shashi Taroor, Politics, Case, Controversy, Arrest, Court, Court Order, Kolkata, Hindu Pakistan Remark; Kolkata Court Issues Arrest Warrant Against Shashi Tharoor
കൊല്‍ക്കത്ത: (www.kvartha.com 13.08.2019) കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂരിനെതിരെ കോടതിയുടെ അറസ്റ്റ് വാറന്റ്. കഴിഞ്ഞ വര്‍ഷം അദ്ദേഹം നടത്തിയ ഹിന്ദു പാകിസ്ഥാന്‍ പരാമര്‍ശത്തിലാണ് കൊല്‍ക്കത്ത മെട്രോ പൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി വാറന്റ് പുറപ്പെടുവിച്ചത്. കഴിഞ്ഞ വര്‍ഷം ജൂലായിലാണ് കേസിനാസ്പദമായ സംഭവം. തിരുവനന്തപുരത്ത് നടന്ന പരിപാടിയിലാണ് ഹിന്ദു പാകിസ്ഥാന്‍ പരാമര്‍ശം തരൂര്‍ നടത്തിയത്.


2019ലെ പൊതു തെരഞ്ഞെടുപ്പില്‍ ബിജെപി വീണ്ടും അധികാരത്തിലേറിയാല്‍ ഭരണഘടന മാറ്റിയെഴുതി രാജ്യത്തെ ഹിന്ദു പാകിസ്ഥാന്‍ ആക്കിത്തീര്‍ക്കും എന്നാണ് തരൂര്‍ പറഞ്ഞത്. ഹിന്ദുത്വ അജണ്ടകള്‍ നടപ്പാക്കുമ്പോള്‍ ന്യൂനപക്ഷങ്ങള്‍ക്ക് തുല്യാവകാശമുണ്ടാകില്ലെന്നും അത് രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ മഹാത്മാ ഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു, മൗലാന അബുള്‍ കലാം ആസാദ്, വല്ലഭായ് പട്ടേല്‍ എന്നിവരുടെ ആഗ്രഹത്തിന് എതിരാകുമെന്നും തരൂരിന്റെ പ്രസംഗത്തില്‍ ഉണ്ടായിരുന്നു. ഇതിനെതിരെ അഭിഭാഷകനായ സമീത് ചൗധരിയാണ് കോടതിയെ സമീപിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, National, Shashi Taroor, Politics, Case, Controversy, Arrest, Court, Court Order, Kolkata, Hindu Pakistan Remark; Kolkata Court Issues Arrest Warrant Against Shashi Tharoor