Follow KVARTHA on Google news Follow Us!
ad

കണ്ണൂരില്‍ വീണ്ടും കനത്തമഴ: മലയോരം മണ്ണിടിച്ചില്‍ ഭീഷണിയില്‍

കണ്ണൂരില്‍ വീണ്ടും കനത്തമഴ. ചൊവ്വാഴ്ച രാവിലെ മുതല്‍ പെയ്ത മഴ വൈകുന്നേരത്തോടെ ശക്തമായി. ഇതോടെ വെള്ളമിറങ്ങി തുടങ്ങിയ താഴ്ന്ന പ്രദേശങ്ങളില്‍ വീണ്ടും വെള്ളംKerala, Kannur, News, Flood, Heavy Rain in Kannur
കണ്ണൂര്‍: (www.kvartha.com 13.08.2019) കണ്ണൂരില്‍ വീണ്ടും കനത്തമഴ. ചൊവ്വാഴ്ച രാവിലെ മുതല്‍ പെയ്ത മഴ വൈകുന്നേരത്തോടെ ശക്തമായി. ഇതോടെ വെള്ളമിറങ്ങി തുടങ്ങിയ താഴ്ന്ന പ്രദേശങ്ങളില്‍ വീണ്ടും വെള്ളം കയറി.   മലയോരമേഖലയിലെ ചില സ്ഥലങ്ങളില്‍ കനത്ത മഴ തുടരുകയാണ്. ഇതുകാരണം ഗതാഗതതടസം നേരിടുകയാണ്.

ഇരിട്ടിയടക്കമുള്ള മലയോര പ്രദേശങ്ങള്‍ ഇപ്പോഴും മണ്ണിടിച്ചില്‍ ഭീഷണിയിലാണ്. പൂര്‍ണമായും മുങ്ങിയ ചെങ്ങളായില്‍ വേദനിപ്പിക്കുന്ന കാഴ്ചകളാണ് കാണാന്‍ സാധിച്ചത്. ശ്രീകണ്ഠാപുരം നഗരം വെള്ളമിറങ്ങി പൂര്‍വ്വ സ്ഥിതിയിലെത്തി തുടങ്ങിയിരുന്നുവെങ്കിലും വീണ്ടും പെയ്ത കനത്ത മഴ ദുരിതമായി. വെള്ളം പെട്ടെന്നുയര്‍ന്നപ്പോള്‍ സാധനങ്ങള്‍ മാറ്റാന്‍ കഴിയാതിരുന്നവര്‍ തിരിച്ചെത്തിയപ്പോള്‍ കണ്ട കാഴ്ച ഏറെ ഹൃദയഭേദകമാണ്. വ്യാപാരികള്‍ കടകള്‍ വൃത്തിയാക്കുന്ന തിരക്കിലാണ്. വലിയ നഷ്ടമാണ് എല്ലാവര്‍ക്കുമുണ്ടായത്.

പട്ടുവം, ചെങ്ങളായി, കോള്‍തുരുത്തി മേഖലകളിലടക്കം ജനവാസ മേഖലകളില്‍ ഇപ്പോഴും വെള്ളമുണ്ട്. നഗരങ്ങള്‍ സാധാരണ ഗതിയിലാകാന്‍ ദിവസങ്ങളെടുക്കും. നഗര പ്രദേശങ്ങളായ ഇരിട്ടി, ഇരിക്കൂര്‍, കൊട്ടിയൂര്‍ മേഖലകളെല്ലാം വെള്ളമൊഴിഞ്ഞു. ഇരിട്ടിയില്‍ മണ്ണിടിഞ്ഞ് നിരവധി വീടുകളാണ് തകര്‍ന്നിരിക്കുന്നത്.  തകര്‍ന്ന മുഴുവന്‍ വീടുകളുടെയും കണക്കുകള്‍ എടുത്തു വരുന്നതേയുള്ളൂ. യുവാക്കളുടെ നേതൃത്വത്തില്‍ വീടകള്‍ വൃത്തിയാക്കല്‍ സജീവമാണ്. മഴ കനക്കാനുള്ള സാധ്യത കണക്കിലെടുത്ത് ക്യാമ്പിലുള്ളവര്‍ അവിടെത്തന്നെ തുടരുകയാണ്. പതിനായിരത്തിലധികം പേര്‍ ഇപ്പോഴും ജില്ലയിലെ ക്യാമ്പുകളിലുണ്ട്.


Keywords: Kerala, Kannur, News, Flood, Heavy Rain in Kannur