Follow KVARTHA on Google news Follow Us!
ad

കനത്ത മഴ: 11 ജില്ലകളില്‍ വെള്ളിയാഴ്ച (09.08.2019) വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, പി എസ് സി പരീക്ഷകള്‍ മാറ്റിവെച്ചു

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ 11 ജില്ലകളില്‍ വെള്ളിയാഴ്ച (09.08.2019) വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. അതാത് ജില്ലാ Thiruvananthapuram, Kerala, News, Trending, Rain, District Collector, Education, Examination, Heavy Rain: Holiday for Educational institutions in 11 Districts.
തിരുവനന്തപുരം: (www.kvartha.com 08.08.2019) സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ 11 ജില്ലകളില്‍ വെള്ളിയാഴ്ച (09.08.2019) വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. അതാത് ജില്ലാ കലക്ടര്‍മാരാണ് അവധി പ്രഖ്യാപിച്ചത്. കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, എറണാകുളം, കോട്ടയം, തൃശ്ശൂര്‍, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, പാലക്കാട് എന്നീ ജില്ലകളിലാണ് അവധി.


പ്രൊഫഷണല്‍ കോളജുകളും അംഗനവാടികളും ഉള്‍പ്പെടെ അവധി ബാധകമാണ്. വിവിധ ജില്ലകളില്‍ അവധി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജയില്‍ വകുപ്പിലെ വെല്‍ഫെയര്‍ ഓഫീസര്‍ ഗ്രേഡ് 2 പരീക്ഷ പിഎസ്‌സി മാറ്റി വച്ചു. വെള്ളിയാഴ്ച നടത്താനിരുന്ന പരീക്ഷ ഈ മാസം 30ലേക്കാണ് മാറ്റിയത്.

കോഴിക്കോട്, വയനാട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ വെള്ളിയാഴ്ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോട്, കണ്ണൂര്‍, തൃശ്ശൂര്‍, പാലക്കാട്, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്.

മൂന്ന് ദിവസം കൂടി സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ കനത്ത മഴ തുടരുമെന്ന് ദുരന്തനിവാരണ സമിതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ വാസയോഗ്യമല്ലാത്ത പ്രദേശങ്ങളിലും വീടുകളിലും താമസിക്കുന്നവര്‍ എന്ന് ജി എസ് ഐ കണ്ടെത്തിയ കുടുംബങ്ങളെ മാറ്റേണ്ട സാഹചര്യമുണ്ടെങ്കില്‍ അതാത് വില്ലേജുകളില്‍ ക്യാമ്പുകള്‍ തുടങ്ങാന്‍ വേണ്ട ക്രമീകരണങ്ങള്‍ നടത്തേണ്ടതാണെന്നും മുന്നറിയിപ്പില്‍ പറയുന്നു.

Keywords: Thiruvananthapuram, Kerala, News, Trending, Rain, District Collector, Education, Examination, Heavy Rain: Holiday for Educational institutions in 11 Districts.