Follow KVARTHA on Google news Follow Us!
ad

കനത്ത മഴ; പരീക്ഷകള്‍ മാറ്റിവെച്ചു

കനത്ത മഴയെ തുടര്‍ന്ന് കേരള, എംജി, കാലിക്കറ്റ് സര്‍വകലാശാലകള്‍ Kerala, Thiruvananthapuram, News, Examination, Education, Rain, Heavy rain; Exams Postponed

തിരുവനന്തപുരം: (www.kvartha.com 13/08/2019) കനത്ത മഴയെ തുടര്‍ന്ന് കേരള, എംജി, കാലിക്കറ്റ് സര്‍വകലാശാലകള്‍ ചെവ്വാഴ്ച്ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി. കാലിക്കറ്റില്‍ 16 വരെയുള്ള എല്ലാ പരീക്ഷകളും വൈവയും മാറ്റിവച്ചു. ആരോഗ്യ സര്‍വകലാശാല ചൊവ്വ, ബുധന്‍ ദിവസങ്ങളിലെ തിയറി പരീക്ഷകള്‍ മാറ്റി. ചൊവ്വാഴ്ച്ചയും ബുധനാഴ്ച്ചയും 16നുമുള്ള ഡിഫാം പാര്‍ട്ട് 1 സപ്ലിമെന്ററി പരീക്ഷകള്‍ യഥാക്രമം 26, 27, 29 തീയതികളിലേക്കു മാറ്റി.

കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ ഒമ്പത് ജില്ലകളില്‍ ചൊവ്വാഴ്ച്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അവധി. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. 


Keywords: Kerala, Thiruvananthapuram, News, Examination, Education, Rain, Heavy rain; Exams Postponed