Follow KVARTHA on Google news Follow Us!
ad

3 മാസത്തെ ശമ്പള കുടിശ്ശിക ചോദിച്ചതിന് 25കാരനായ തൊഴിലാളിയെ കടയുടമ കഴുത്തറുത്ത് കൊന്നു; മൃതദേഹം കസേരയില്‍ ഇരുത്തി കെട്ടിവച്ച നിലയില്‍; കൊലയ്ക്ക് ശേഷം മൊബൈല്‍ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് പ്രതി മുങ്ങി

മൂന്നുമാസത്തെ ശമ്പള കുടിശ്ശിക ചോദിച്ചതിന് കടയുടമ ജീവനക്കാരനെNews, Murder, Crime, Criminal Case, Police, Arrested, Salary, Arrested, National,
ഗുരുഗ്രാം: (www.kvartha.com 12.08.2019) മൂന്നുമാസത്തെ ശമ്പള കുടിശ്ശിക ചോദിച്ചതിന് കടയുടമ ജീവനക്കാരനെ കഴുത്തറുത്ത് കൊന്നു. ഇക്കഴിഞ്ഞ ശനിയാഴ്ച ഗുരുഗ്രാമിലാണ് സംഭവം. മൂന്ന് മാസത്തെ ശമ്പളം കിട്ടാനുള്ളത് ചോദ്യം ചെയ്തതിനാണ് 20കാരനായ യുവാവിനെ കടയുടമ തരുണ്‍ ഫോഗട്ട് കഴുത്തറുത്ത് കൊന്നത്.

കൊലയ്ക്ക് ശേഷം മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് പ്രതി മുങ്ങി. റോഷന്‍ കുമാര്‍ സ്വാമി (20) ആണ് കൊല്ലപ്പെട്ടത്. രാജസ്ഥാനിലെ സികാര്‍ സ്വദേശിയാണ് റോഷന്‍. ഗുരുഗ്രാമിലെ രവി വിഹാറിലെ സെക്ടര്‍ 57ല്‍ പഴം, പച്ചക്കറി കടയിലായിരുന്നു റോഷന്‍ ജോലി ചെയ്തിരുന്നത്.

Gurugram: Man murders employee after he asks for payment of salary dues, News, Murder, Crime, Criminal Case, Police, Arrested, Salary, Arrested, National

സംഭവത്തില്‍ ഇന്ത്യന്‍ പീനല്‍ കോഡ് സെക്ഷന്‍ 302(കൊലപാതകം) വകുപ്പു പ്രകാരം ഗുരുഗ്രാമിലെ സെക്ടര്‍ 56 പോലീസ് കടയുടമയ്‌ക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. 15,000 രൂപ മാസവരുമാനത്തിലായിരുന്നു റോഷന്‍ കടയില്‍ ജോലി ചെയ്തിരുന്നത്. ഇതിനിടെ വീട്ടിലേക്ക് പോകാനിരുന്ന റോഷന്‍ തനിക്ക് തരാന്‍ ബാക്കിയുള്ള മൂന്നുമാസത്തെ ശമ്പള കുടിശ്ശിക കടയുടമയോട് ആവശ്യപ്പെടുകയായിരുന്നു.

ശനിയാഴ്ച രാത്രി തരുണിന്റെ വസതിയിലെത്തിയ റോഷന്‍ ശമ്പള കുടിശ്ശിക ചോദിച്ചു. ഇതേതുടര്‍ന്ന് ഇരുവരും തമ്മില്‍ വാഗ് വാദം നടത്തുകയും ഇതിനിടെ പ്രകോപിതനായ തരുണ്‍ റോഷനെ കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നുവെന്നും പോലീസ് പറഞ്ഞു. കൊലയ്ക്ക് ശേഷം പ്രതി ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങിയതായും പോലീസ് കൂട്ടിച്ചേര്‍ത്തു. റോഷന്റെ മൃതദേഹം കസേരയില്‍ കെട്ടിവെച്ചശേഷമാണ് ഇയാള്‍ സ്ഥലംവിട്ടത്.

ശനിയാഴ്ച രാവിലെ തരുണ്‍ താമസിക്കുന്ന വീടിന്റെ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് വീട്ടുടമ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് വീട് തുറന്ന് നോക്കിയപ്പോഴാണ് കസേരയില്‍ കെട്ടിവെച്ച നിലയില്‍ റോഷന്റെ മൃതദേഹം കണ്ടത്.

തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ പ്രതിയെ കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Gurugram: Man murders employee after he asks for payment of salary dues, News, Murder, Crime, Criminal Case, Police, Arrested, Salary, Arrested, National.