Follow KVARTHA on Google news Follow Us!
ad

സര്‍ക്കാര്‍ കെട്ടിടങ്ങള്‍ പാറയും കല്ലും ഇഷ്ടികയുമില്ലാതെ സ്റ്റീല്‍ ഫ്രെയിമില്‍; ഗാഡ്ഗില്‍ കമ്മിറ്റി ശുപാര്‍ശകള്‍ ഗൗരവമായി പരിഗണിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍

കേരളത്തിലെ കെട്ടിടനിര്‍മ്മാണ രീതി മാറ്റണമെന്ന് മുഖ്യമന്ത്രിKerala, Thiruvananthapuram, News, Government, Trending, Flood, Rain, CM, Pinarayi vijayan, Government offices will built using steel frames; Says CM Pinarayi Vijayan
തിരുവനന്തപുരം: (www.kvartha.com 15.08.2019) കേരളത്തിലെ കെട്ടിടനിര്‍മ്മാണ രീതി മാറ്റണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പാറയും കല്ലും ഇഷ്ടികയുമില്ലാതെ സ്റ്റീല്‍ ഫ്രെയിമിലും പ്രീ ഫാബ്രിക്കേറ്റഡ് വിദ്യയിലും കെട്ടിടങ്ങള്‍ നിര്‍മ്മിച്ച് സര്‍ക്കാര്‍ മാതൃക കാട്ടുമെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഇങ്ങനെ നിര്‍മ്മിക്കുന്ന കെട്ടിടങ്ങള്‍ക്ക് ഗുണവും ഭദ്രതയും കുറയുമെന്ന നമ്മുടെ മനോനില മാറ്റണം. വികസിത രാജ്യങ്ങളില്‍ ഇത്തരം സാങ്കേതിക വിദ്യകളുപയോഗിച്ചാണ് നിര്‍മ്മാണം. കരിങ്കല്ലിന്റെയും മണലിന്റെയും ഉപയോഗം പരമാവധി കുറയ്കുക സര്‍ക്കാര്‍ നയമാക്കി മാറ്റും.


ദുരന്ത തീവ്രത വര്‍ധിപ്പിക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ കണ്ടെത്തി പരിഹരിക്കുമെന്നും, പരിസ്ഥിതി സംരക്ഷണത്തിനുള്ള ഗാഡ്ഗില്‍ കമ്മിറ്റി ശുപാര്‍ശകള്‍ ഗൗരവമായി പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍, ഗാഡ്ഗില്‍ റിപ്പോര്‍ട്ട് അവഗണിച്ചതാണ് പ്രളയത്തിന് കാരണമെന്ന് പറയാനാവില്ല. വെള്ളത്തിന് ഒഴുകാന്‍ സ്ഥലമൊരുക്കിയുള്ള 'റൂം ഫോര്‍ റിവര്‍ ' പദ്ധതി നെതര്‍ലാന്‍ഡ്‌സ് സഹായത്തോടെ നടപ്പാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Thiruvananthapuram, News, Government, Trending, Flood, Rain, CM, Pinarayi vijayan, Government offices will built using steel frames; Says CM Pinarayi Vijayan