Follow KVARTHA on Google news Follow Us!
ad

ബ്രിട്ടന്‍ പിടികൂടിയ ഇറാനിയന്‍ എണ്ണ ടാങ്കറിലെ ഇന്ത്യക്കാരെ മോചിപ്പിച്ചു, പ്രതീക്ഷയോടെ മലയാളികളും, അമേരിക്കയുടെ ആവശ്യം തള്ളി

World, New Delhi, Kerala, News, Iran, Crude Oil, Indians, Malappuram, Guruvayoor, kasaragod, Gibraltar Court Orders Release of Iranian Tanker ബ്രി​ട്ട​ന്‍ പി​ടി​കൂ​ടി​യ ഇ​റാ​ന്‍ എ​ണ്ണ ടാ​ങ്ക​റി​ലെ മ​ല​യാ​ളി​ക​ള്‍ ഉ​ള്‍​പ്പെ​ടെ
ന്യൂ​ഡ​ല്‍​ഹി: (www.kvartha.com 15.08.2019) ബ്രിട്ടന്‍ പിടികൂടിയ ഇറാന്‍ എണ്ണ ടാങ്കറിലെ മുഴുവന്‍ ഇന്ത്യക്കാരെയും മോചിപ്പിച്ചു. ഇതോടെ മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ 24 ഇന്ത്യക്കാര്‍ക്ക് നാട്ടിലേക്ക് മടങ്ങാം. ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനുമായി ബന്ധപ്പെട്ട് ഇക്കാര്യം സ്ഥിരീകരിച്ചതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഇറാന്‍ എണ്ണ ടാങ്കറായ ഗ്രേസ് വണ്ണിലെ മുഴുവന്‍ ഇന്ത്യക്കാരും ഉടന്‍ മടങ്ങിയെത്തുമെന്നും മന്ത്രി അറിയിച്ചു. മൂന്ന് മലയാളികളാണ് കപ്പലില്‍ ഉണ്ടായിരുന്നത്. മലപ്പുറം വണ്ടൂര്‍ സ്വദേശി കെ കെ അജ്മല്‍ (27), ഗുരുവായൂര്‍ സ്വദേശി റെജിന്‍, കാസര്‍കോട് സ്വദേശി പ്രജിത്ത് എന്നിവരാണ് കപ്പലിലുണ്ടായിരുന്ന മലയാളികള്‍. ഇവരെ നാട്ടിലെത്തിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണെന്ന് കപ്പലിലുള്ള ജീവനക്കാരുടെ ബന്ധുക്കള്‍ പറഞ്ഞു.



സിറിയയിലേക്ക് എണ്ണയുമായി പോകുമ്പോഴായിരുന്നു ഗ്രേസ് 1 എന്ന ഇറാനിയന്‍ ടാങ്കര്‍ ബ്രിട്ടന്റെ റോയല്‍ മറീനുകള്‍ പിടിച്ചെടുത്തത്. യൂറോപ്യന്‍ യൂണിയന്റെ ഉപരോധം മറികടന്ന് എണ്ണയുമായി പോയതിനാലാണ് കപ്പല്‍ പിടിച്ചെടുത്തതെന്നായിരുന്നു വിശദീകരണം. ബ്രിട്ടന്റെ കപ്പല്‍ ഇറാനും പിടിച്ചെടുത്തിരുന്നു. അതേസമയം, കപ്പല്‍ വിട്ട് നല്‍കാന്‍ ജിബ്രാള്‍ട്ടര്‍ അധികൃതര്‍ തയ്യാറായിട്ടില്ല.

ജിബ്രാള്‍ട്ടര്‍ സുപ്രിംകോടതിയാണ് കപ്പല്‍ വിട്ടുനല്‍കാന്‍ ഉത്തരവിട്ടത്. കപ്പല്‍ വിട്ടുനല്‍കരുതെന്നാവശ്യപ്പെട്ട് അമേരിക്കയാണ് ജിബ്രാള്‍ട്ടര്‍ കോടതിയെ സമീപിച്ചത്. അമേരിക്കയുടെ ആവശ്യം തള്ളിക്കൊണ്ടാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. കപ്പലിലുള്ള എണ്ണ സിറിയയിലേക്ക് കൊണ്ടുപോകില്ലെന്ന് ഇറാന്‍ കോടതിക്ക് ഉറപ്പു നല്‍കിയിരുന്നു. ഇതിനെതുടര്‍ന്നാണ് കപ്പല്‍ വിട്ടയ്ക്കുന്നത്.

Keywords: World, New Delhi, Kerala, News, Iran, Crude Oil, Indians, Malappuram, Guruvayoor, kasaragod, Gibraltar Court Orders Release of Iranian Tanker