Follow KVARTHA on Google news Follow Us!
ad

ഉരുള്‍പൊട്ടലില്‍ കാണാതായവരെ കണ്ടെത്താനായി റഡാര്‍ സംവിധാനം ഉപയോഗിച്ച് പരിശോധന തുടരുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍, തിരച്ചില്‍ നിര്‍ത്തുന്നുവെന്ന പ്രചരണം വ്യാജം

നിലമ്ബൂര്‍ കവളപ്പാറയില്‍ ഉരുള്‍പ്പൊട്ടലില്‍ കാണാതായ നാല് മൃതദേഹങ്ങള്‍ കൂടി ഇന്ന് കണ്ടെത്തി. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 37 ആയി. ഇനി 22 പേരെ കൂടിയാണ് Malappuram, News, Kerala, Flood, Dead Body, Body Found, Death
കോഴിക്കോട്: (www.kvartha.com 16.08.2019) വന്‍ ഉരുള്‍പൊട്ടലുണ്ടായി നിരവധി ആളുകളും വീടുകളും മണ്ണിനടിയിലായ മലപ്പുറം നിലമ്പൂര്‍ കവളപ്പാറയില്‍ തിരച്ചില്‍ നിര്‍ത്തുന്നുവെന്ന പ്രചരണത്തിനെതിരെ മന്ത്രി രംഗത്ത്. ഉരുള്‍പൊട്ടലില്‍ കാണാതായവരെ കണ്ടെത്താനായി റഡാര്‍ സംവിധാനം ഉപയോഗിച്ച് പരിശോധന തുടരുമെന്നും മറിച്ചുള്ള പ്രചരണങ്ങള്‍ വ്യാജമാണെന്നും മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു.

ജിപിആര്‍ (ഗ്രൗണ്ട് പെനട്രേറ്റിങ്ങ് റഡാര്‍) എന്ന ഉപകരണമാണ് എത്തിക്കുന്നത്. ഹൈദരാബാദില്‍ നിന്നുള്ള ഈ ഉപകരണം വ്യോമ മാര്‍ഗമെ എത്തിക്കാന്‍ കഴിയൂ. ഇതിനായി വ്യോമ സേനയുമായി ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും വെള്ളിയാഴ്ചയോ ശനിയാഴ്ചയോ ജിപിആര്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി അറിയിച്ചു. സമൂഹമാധ്യമങ്ങളിലൂടെയുള്ള ഇത്തരം പ്രചരണത്തില്‍ നിന്ന് ആളുകള്‍ വിട്ടുനില്‍ക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

കവളപ്പാറയിലാണ് ആദ്യം ജിപിആര്‍ എത്തിക്കുക. പിന്നീട് പുത്തുമലയിലും എത്തിക്കും. ഉറ്റവരെ നഷ്ടപ്പെട്ട ബന്ധുക്കളുടെ വികാരത്തിനൊപ്പം സര്‍ക്കാര്‍ ഉറച്ചുനില്‍ക്കും. മൃതദേഹങ്ങള്‍ പൂര്‍ണമായും കണ്ടെത്തുന്നത് വരെയാവും തിരച്ചില്‍ തുടരും. കഴിഞ്ഞ ദിവസം ബന്ധുക്കളുമായി ഒരു ആലോചനാ യോഗം നടന്നിരുന്നു. അവര്‍ക്ക് സംശയമുള്ള ഇടം ചൂണ്ടിക്കാട്ടി അതിനനുസരിച്ചുള്ള തിരച്ചിലിനും നേതൃത്വം കൊടുക്കും. മന്ത്രി കൂട്ടിച്ചേര്‍ത്തു.

Malappuram, News, Kerala, Flood, Dead Body, Body Found, Death, Flood: 4 dead bodies found in Kavalappara

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Malappuram, News, Kerala, Flood, Dead Body, Body Found, Death, Flood: 4 dead bodies found in Kavalappara, Kozhikod.